തുടര്‍ച്ചയായ മൂന്നാം വിജയം നേടി ലിവര്‍പ്പൂള്‍
തങ്ങളുടെ മൂന്നാം ലീഗ് മല്‍സരത്തില്‍ ആഴ്സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലിവര്‍പ്പൂള്‍.ആഴ്സണലിന് വേണ്ടി ആലേക്സാണ്ടര് ലകാസെറ്റ് ഗോള്‍ നേടിയപ്പോള്‍ സാധിയോ മാനെ ആന്‍ഡ്രൂ റോബര്‍ട്ട്സണ്‍,ഡിയഗോ ജോട്ട എന്നിവരുടെ ഗോളില്‍ ലിവര്‍പ്പൂള്‍ വിജയം നേടി.ആദ്യ മുപ്പത് മിനുട്ടുകളില്‍ ലിവര്‍പ്പൂള്‍ മികച്ച ഫുട്ബോള്‍ കാഴ്ച്ചവച്ചു.
പ്രീമിയര്‍ ലീഗിലെ മറ്റ് സൂപ്പര്‍ ക്ലബുകള്‍ എല്ലാം അവരുടെ പ്രകടനം സംശയത്തിന്റെ നിഴലില്‍ ആയപ്പോള്‍ ലിവര്പ്പോള് മാത്രമാണ് സ്ഥിരത നില നിര്‍ത്തുന്നത്.25 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ആലേക്സാണ്ടര് ലകാസെറ്റ് ലിവര്‍പൂളിനെതിരെ ആഴ്സണലിന് ലീഡ് നേടി കൊടുത്തെങ്കിലും അധിക കാലം ലീഡ് നീണ്ടില്ല.പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും ലിവര്‍പ്പൂള്‍ റണ്ട് ഗോള്‍ തിരിച്ചടിച്ചിരുന്നു.88 ആം മിനുട്ടില്‍ ഡിയഗോ ജോട്ടയുടെ അവാസാന ഗോള്‍ കൂടി ആയതോടെ മല്‍സരം ലിവര്‍പൂളിന്റെ കൈയില്‍ സുഭദ്രം.






































