European Football Foot Ball Top News

സണ്‍ഡേ ഷോക്കില്‍ സിറ്റി

September 28, 2020

സണ്‍ഡേ ഷോക്കില്‍ സിറ്റി

ഇന്നതെ മല്‍സരങ്ങളില്‍ എല്ലാ പ്രമുഘ ക്ലബുകള്‍ക്കും ഞെട്ടിക്കുന്ന തോല്‍വി നേരിടേണ്ടി വന്നു.ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക്,പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഇപ്പോഴിതാ സിറ്റിക്കും ലഭിച്ചിരിക്കുന്നു ഷോക്ക്.ലേയ്സെസ്റ്റര്‍ സിറ്റി മാഞ്ചെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ്.ജൈമി  വാർഡി ഹാട്രിക് നേടി ലേയ്സെസ്റ്റര്‍ സിറ്റിയെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു.

നാലാം മിനുട്ടിൽ മുൻ ലേയ്സെസ്റ്റര്‍ മിഡ്ഫീൽഡർ റിയാദ് മഹ്രെസ് ആദ്യ ഗോള്‍ നേടിയെങ്കിലും ലേയ്സെസ്റ്റര്‍ സിറ്റിക്ക് ഉള്ള മറുപടി നല്‍കിയത് ജൈമി വാര്‍ഡി ആയിരുന്നു.തുടര്‍ച്ചയായ മൂന്ന് ഗോളുകള്‍ നേടിയതോടെ മല്‍സരം ലേയ്സെസ്റ്റര്‍ സിറ്റിയുടെ കൈയില്‍ ആയി.77 ആം മിനുട്ടില്‍ ജയിംസ് മാഡിസണ്‍ 88 ആം മിനുട്ടില്‍ യൂറി ടിയേലമാന്‍സ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ സിറ്റിക്ക് വേണ്ടി നഥാന്‍ ഏക്ക് രണ്ടാം ഗോള്‍ 84 ആം മിനുട്ടില്‍ നേടി കൊടുത്തു.

Leave a comment