European Football Foot Ball Top News

തുടക്കം ഗംബീരമാക്കി അത്ലറ്റിക്കോ മാഡ്രിഡും ലൂയി സുവാരസും

September 27, 2020

തുടക്കം ഗംബീരമാക്കി അത്ലറ്റിക്കോ മാഡ്രിഡും ലൂയി സുവാരസും

ബാഴ്സലോണയില്‍ നിന്ന് പോയ എല്ലാ താരങ്ങളും മികച്ച ഫോം കാഴ്ച്ച വക്കുന്ന ഒരു ട്രെന്‍ഡ് ഇപ്പോള്‍ ഉണ്ട്.ബാഴ്സലോണയില്‍ നിന്ന് പോയ കുട്ടിഞ്ഞോ അവരുടെ നേരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി കഴിവ് തെളിയിച്ചതാണ്.ഇന്നതെ മല്‍സരത്തിനു മുന്നേ  പോയിന്‍റ് ടേബളില്‍ ഒന്നാം സ്ഥാനം ഉള്ള ഗ്രനാഡയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്.

ലൂയി സുവാരസ് ഇരട്ട ഗോളും ഒരു അസിസ്റ്റും നല്‍കി താരം ഇപ്പോഴും തന്‍റെ മൂല്യം കാത്തുസൂക്ഷിക്കുന്നു എന്നു തെളിയിച്ചു.അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഡിയഗോ കോസ്റ്റ,എയ്ഞ്ചല്‍ കൊറെയ,ജോവാ ഫെലിക്സ്,മാര്‍ക്കോ ലോറെന്‍റെ എന്നിവര്‍  ബാക്കിയുള്ള ഗോളുകള്‍ നേടി.ഗ്രനാഡ നേടിയ ഒരു ഗോളിന്‍റെ ഉടമ ജോര്‍ജ് മോളിന വിദാല്‍ ആണ്.

Leave a comment