European Football Foot Ball Top News

ഓര്‍ക്കാപ്പുറത്ത് അടി കിട്ടി ടോട്ടന്‍ഹാം

September 27, 2020

ഓര്‍ക്കാപ്പുറത്ത് അടി കിട്ടി ടോട്ടന്‍ഹാം

പ്രീമിയര്‍ ലീഗില്‍ വീണ്ടും കൈ പൊള്ളി ടോട്ടന്‍ഹാം.ഇന്ന് നടന്ന മല്‍സരത്തില്‍ ന്യൂ കാസിലിനോട് സമനില എറ്റ് വാങ്ങിയ ക്ലബ് ഇതോടെ സീസണില്‍ ഓരോ ജയവും തോല്‍വിയും സമനിലയും നേടി കഴിഞ്ഞു.ടോട്ടന്‍ഹാമീന് വേണ്ടി ലൂക്കാസ് മൌറ ഗോള്‍ നേടിയപ്പോള്‍ ന്യൂ കാസിലിന് വേണ്ടി എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടിയത് കാല്ലം വില്‍സണ്‍ ആണ്.

മല്‍സരത്തിലെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ടോട്ടന്‍ഹാം എത്രമാത്രം അതിപത്യം പുലര്‍ത്തി എന്നത് മനസിലാക്കാം.ഒരു തവണ മാത്രം ആണ് ന്യൂ കാസില്‍ നേടിയ ഷോട്ട്സ് ഓണ്‍ ടര്‍ഗെറ്റുകളുടെ എണ്ണം.ഹാരി കെയിന്‍ ആണ് ലൂക്കാസ് മൌറക്ക് ഗോള്‍ നേടാന്‍ അസിസ്റ്റ് നല്‍കിയത്.മല്‍സരത്തിന്റെ 93 ആം മിനുട്ടില്‍ ടോട്ടന്‍ഹാം താരമായ എറിക്ക് ഡയറിന് എതിരെ വിളിച്ച ഹാന്‍ഡ് ബോള്‍ പെനാല്‍ട്ടിയില്‍ ആണ് കലാശിച്ചത്.പെനാല്‍ട്ടി ഗോളാക്കി മാറ്റി കാല്ലം വില്‍സണ്‍ ന്യൂ കാസിലിന്‍റെ ഹീറോ ആയി.

Leave a comment