European Football Foot Ball Top News

കര്‍മഫലം ഏറ്റുവാങ്ങി ബയേണ്‍ മ്യൂണിക്ക്

September 27, 2020

കര്‍മഫലം ഏറ്റുവാങ്ങി ബയേണ്‍ മ്യൂണിക്ക്

ഇന്നതെ മല്‍സരം ഒരു പക്ഷേ മറ്റ് ബുണ്ടസ്ലിഗ ടീമുകള്‍ റിക്കോര്‍ഡ് ചെയ്തു വീണ്ടും വീണ്ടും കാണുന്നുണ്ടാകും.ജര്‍മന്‍ ലീഗ് ടീമുകള്‍ മാത്രമല്ല യൂറോപ്പിലെ എല്ലാ ക്ലബുകളുടെ മാനേജര്‍മാരും ഇന്ന് ഹോഫന്‍ ഹെയിം ബയേണിനെ എങ്ങനെ തളച്ചു എന്നത് പഠിക്കാന്‍ ഈ മല്‍സരത്തിനെ സ്റ്റഡി മെറ്റീരിയല്‍ ആക്കിയാലും അത്ഭുതപ്പെടേണ്ട.

സ്കോര്‍ ലൈന്‍ 4-1.ഈ സ്കോര്‍ ലഭിച്ചതിന് ഹാന്‍സി ഫ്ലിക്ക് ദൈവത്തിനോട് നന്ദി പറയുന്നുണ്ടാകും.ഭാഗ്യം മൂലവും ചില ഹോഫന്‍ഹേയിം  താരങ്ങളുടെ അശ്രദ്ധ മൂലവും ആണ് കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നത്.ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ എന്ന താരത്തിന്റെ മിടുക്കും.ഹോഫന്‍ഹേയിമിന് വേണ്ടി ഏര്‍മിന്‍ (16),മുനാസ് ടാബുര്‍ (24),ആന്ദ്രെജ് ക്രമാരിക്ക് (77,90+2) എന്നിവര്‍ ആണ് ഗോള്‍ നേടിയത്.ബയേണ്‍ മ്യൂണിക്കിന് വേണ്ടി  ആശ്വാസ ഗോള്‍ നേടിയത് ജോഷ്വ കിമ്മിച്ച് ആണ്.

Leave a comment