European Football Foot Ball Top News

പ്രഷര്‍ കുക്കറില്‍ കോമാന്‍

September 27, 2020

പ്രഷര്‍ കുക്കറില്‍ കോമാന്‍

ബാഴ്സലോണ നാളെ  തങ്ങളുടെ ഈ സീസണിലെ  ആദ്യ മല്‍സരത്തിന്  ഇറങ്ങും.ഇന്ത്യന്‍ സമയം നാളെ രാവിലെ പന്ത്രണ്ടരക്ക് ആണ് ബാഴ്സയുടെ ഹോം ഗ്രൌണ്ടായ കാമ്പ് നോവില്‍ കാറ്റലൂണിയന്‍ ക്ലബ് വിയാറയലിനെ നേരിടുന്നത്.ആദ്യ മല്‍സരത്തില്‍ സമനില നേടിയെങ്കിലും പിന്നീട് വിജയവഴിയില്‍ എത്തിയിരിക്കുകയാണ് വിയാറായല്‍.

കഴിഞ്ഞ  സീസണിലെ സീനിയര്‍ താരങ്ങള്‍ ആയ റാകിട്ടിച്ച്,അര്‍ട്ടുറോ വിദാല്‍,ലൂയിസ് സുവാരാസ്,സെമഡോ എന്നിവരെ ക്ലബില്‍ നിന്നും പുറത്താക്കിയതിന് ശേഷം ബാഴ്സ ഇന്ന് നേരിടാന്‍ പോകുന്നത് തങ്ങളുടെ വഴിയിലെ ആദ്യ വെല്ലുവിളി ആണ്.പ്രീ സീസണ്‍ മല്‍സരങ്ങളില്‍ തരകേടിലാത പ്രകടനം ബാഴ്സ കാഴ്ച്ചവച്ചിരുന്നു.എന്നാല്‍ വിയാറായല്‍ കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനം നേടിയ ക്ലബ് ആണ്.ബാഴ്സക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന താരങ്ങള്‍ അവരുടെ പകല്‍ ഉണ്ട്.

Leave a comment