ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് വമ്പന്‍ ടീമുകള്‍ ഇറങ്ങും
ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് നാപൊളി,യുവന്‍റസ്,മിലാന്‍ എന്നിവരുടെ മല്‍സരം.സീരി എയില്‍ ആരാധക ശ്രദ്ധ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന മല്‍സരമാണ് യുവന്‍റസ് vs റോമ.ഇന്ത്യന്‍ സമയം നാളെ അര്‍ദ്ധ രാത്രി 12:15 നു റോമ ഹോം സ്റ്റേഡിയമായ സ്റ്റേഡിയോ ഒളിംപിക്കോയില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.യുവന്‍റസ് ആദ്യ മല്‍സരത്തില്‍ വിജയം നേടിയുള്ള വരവാണെങ്കില്‍ റോമായാകട്ടെ വെറോണയോടു എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയം ഏറ്റുവാങ്ങിയുള്ള വരവാണ്.
നാപൊളി ഇന്ന് ഇന്ത്യന്‍ സമയം ഒമ്പരതരക്ക് തങ്ങളുടെ ഹോം ഗ്രൌണ്ടായ സാന്‍ പോളോ സ്റ്റേഡിയത്തില്‍ ജെനോവയെ നേരിടും.ഇബ്രാഹിമോവിച്ച് വന്നതോടെ പൂത്ത ഉണര്‍വില്‍ കളിക്കുന്ന എസി മിലാന്‍ ഇന്ന് ക്രോടോണിനെ നേരിടും.ക്രോടോണ്‍ ഹോം ഗ്രൌണ്ടായ എസിയോ ഷിടയിലാണ് മല്‍സരം നടക്കാന്‍ പോകുന്നത്.






































