European Football Foot Ball Top News

ബയേണ്‍ മ്യൂണിക്കിന് ഇന്ന് ഹോഫന്‍ഹെയിമുമായി അങ്കം

September 27, 2020

ബയേണ്‍ മ്യൂണിക്കിന് ഇന്ന് ഹോഫന്‍ഹെയിമുമായി അങ്കം

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴ് മണിക്ക് ഹോഫന്‍ഹേയിമിനെ അവരുടെ ഹോം ഗ്രൌണ്ടായ റൈന്‍ നെക്കാര്‍ അരീനയില്‍ വച്ച് നടക്കും.കഴിഞ്ഞ മല്‍സരത്തില്‍ ഷാല്‍ക്കെയേ എതിരിലാത്ത എട്ട് ഗോളുകള്‍ക്ക് ആണ് ബയേണ്‍ പരാജയപ്പെടുത്തിയത്.ഹോഫന്‍ഹേയിമും ലീഗിലെ  ആദ്യ മല്‍സരത്തില്‍ എഫ്‌സി കോള്‍നെതിരെ അവസാന നിമിഷത്തില്‍ വിജയം നേടിയിട്ടുള്ള വരവാണ്.ഷാല്‍ക്കെകെതിരെ നടന്ന  മല്‍സരത്തിലെ താരങ്ങളായ സെര്ജി ഗ്നാബ്രി,ലിറോയ് സാനേ എന്നിവരില്‍ ആയിരിയ്ക്കും ആരാധകരുടെ പ്രതീക്ഷ.

ജര്‍മന്‍ ബുണ്ട്സ്ലിഗയില്‍ ഇന്ന് മറ്റൊരു സുപ്രധാന മല്‍സരത്തില്‍ എസ്‌സി ഫ്രെയ്ബര്‍ഗ് വോള്‍വ്സ്ബര്‍ഗിനെ നേരിടും.ഇന്ത്യന്‍ സമയം രാത്രി ഒമ്പതരക്ക് എസ്‌സി ഫ്രെയ്ബര്‍ഗ് ഹോം സ്റ്റേഡിയമായ ഡ്രേയിസം സ്റ്റേഡിയത്തില്‍ ആണ് മല്‍സരം.

Leave a comment