European Football Foot Ball Top News

സ്ട്രൈകറില്ലാത്ത പെപ്പിന് ഇന്ന് അഗ്നിപരീക്ഷ

September 27, 2020

സ്ട്രൈകറില്ലാത്ത പെപ്പിന് ഇന്ന് അഗ്നിപരീക്ഷ

വൂള്‍വ്സിനെതിരെയുള്ള മല്‍സരത്തില്‍ വിജയം നേടിയെങ്കിലും തങ്ങളുടെ കാമ്പില്‍ ഉള്ള ഏക സീനിയര്‍ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് പരിക്കേറ്റ് പോയതോടെ പെപ്പിന്റെ കാര്യം ഇപ്പോള്‍ പരുങ്ങലില്‍ ആണ്.അഗ്യുറോ മൂന്ന് മാസത്തോളം കളിക്കാന്‍ എത്തിയേക്കില്ല എന്ന് ക്ലബ് അറിയിച്ച് കഴിഞ്ഞു.തനിക്ക് 13 ഫിറ്റ് കളിക്കാരെ മാത്രമേ തിരഞ്ഞെടുക്കാനായുള്ളൂവെന്ന് പെപ് ഗാർഡിയോള തുറന്ന് പറഞ്ഞത് എത്രത്തോളം പ്രെഷര്‍ അദ്ദേഹത്തിന് ഉണ്ടെന്ന് മനസിലാക്കാന്‍ കഴിയും.

ഐമെറിക് ലാപോർട്ടും അലക്സ് സിൻചെങ്കോയും വീണ്ടും പരിശീലനത്തിൽ ചേർന്നു എങ്കിലും മല്‍സരങ്ങളിലേക്ക്  മടങ്ങിവരാൻ ഇനിയും കുറച്ച് സമയം ആവശ്യമാണെന്ന് പെപ് വെളിപ്പെടുത്തിയിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്ക് എത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റി ലേയ്സെസ്റ്റര്‍ സിറ്റിയെ നേരിടും.കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും വിജയം നേടിയാണ് ലേയ്സെസ്റ്റര്‍ സിറ്റി വരുന്നത്.

Leave a comment