പ്രീമിയര്‍ ലീഗില്‍ ഇന്ന് ലീഡ്സ് യുണൈറ്റഡിന് പോരാട്ടം
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ വിജയം നേടി തങ്ങളുടെ സീസണ്‍ സംഭവബഹുലം ആക്കിയ ലീഡ്സ് യുണൈറ്റഡിന് ഇന്നു പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് ആണ് എതിരാളികള്‍.ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് നാലരക്ക് ആണ് മല്‍സരം.ഷെഫീല്‍ഡ് യുണൈറ്റഡ് ഹോം ഗ്രൌണ്ടായ ബ്രമാല്‍ ലേനില്‍ ആണ് മല്‍സരം നടക്കുന്നത്.
മറ്റൊരു സുപ്രധാന മല്‍സരത്തില്‍ വെസ്റ്റ് ഹാം വൂള്‍വ്സിനെ നേരിടും.ഇന്ത്യന്‍ സമയം രാത്രി പതിനൊന്നാരക്ക് വെസ്റ്റ് ഹാം സ്റ്റേഡിയമായ ലണ്ടന്‍ സ്റ്റേഡിയത്തില്‍ ആണ് മല്‍സരം.കഴിഞ്ഞ മല്‍സരത്തില്‍ ഇരു ടീമുകളും തോല്‍വി നേരിട്ടാണ് വരുന്നത്.കഴിഞ്ഞ രണ്ട് മല്‍സരങ്ങളും തോറ്റ വെസ്റ്റ് ഹാം പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്.ഇന്നതെ മല്‍സരത്തില്‍ മുന്‍ ബാഴ്സ താരമായ നെല്‍സണ്‍ സെമഡോയുടെ അരഞ്ഞേറ്റം ആരാധകര്‍ കാത്തിരിക്കുന്നുണ്ടാകും.






































