European Football Foot Ball Top News

തോല്‍വി നേരിട്ട് ഡോര്‍ട്ട്മുണ്ട് സമനിലയില്‍ തൃപ്തിപെട്ട് ആര്‍ബി ലെപ്സിഗ്

September 27, 2020

തോല്‍വി നേരിട്ട് ഡോര്‍ട്ട്മുണ്ട് സമനിലയില്‍ തൃപ്തിപെട്ട് ആര്‍ബി ലെപ്സിഗ്

ഇന്നലെ നടന്ന മല്‍സരത്തില്‍ ഒഗ്സ്ബര്‍ഗിനെതിരെ എതിരിലാത്ത രണ്ട് ഗോളിന് ബോറൂസിയ ഡോര്‍ട്ട്മുണ്ട് പരാജയപ്പെട്ടു.രണ്ട് മല്‍സരങ്ങളിലും വിജയം നേടിയ ഒഗ്സ്ബര്‍ഗ് ആണ് ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.ഒഗ്സ്ബര്‍ഗിന് വേണ്ടി ഫെലിക്സ് ഉഡിയോകായി,ഡാനിയല്‍ കലിഗുയിരി എന്നിവര്‍ ആണ് ഗോള്‍ നേടിയത്.ആദ്യ മല്‍സരത്തില്‍ മികച്ച വിജയം നേടിയ ഡോര്‍ട്ട്മുണ്ടിന് ലഭിച്ച ചെറിയ ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് ആണ് ഇന്നലെ ലഭിച്ചത്.

 

മറ്റൊരു സുപ്രധാന മല്‍സരത്തില്‍ ബയര്‍ ലേവര്‍കുസനെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ആര്‍ബി ലെപ്സിഗിന്.മല്‍സരത്തില്‍ 14 ആം മിനുട്ടില്‍ ഗോള്‍ നേടി എമില്‍ ഫോസ്ബെര്‍ഗ് ലെപ്സിഗിന്  ലീഡ് നേടി കൊടുത്തെങ്കിലും 20 എ‌എം മിനുട്ടില്‍ കെരേം ദെമെര്‍ഭായ് നേടിയ ഗോളിലൂടെ ആണ് ബായര്‍ ലേവര്‍കുസന്‍ മറുപടി പറഞ്ഞത്.

Leave a comment