European Football Foot Ball Top News

ആദ്യ വിജയം നേടി റയല്‍ മാഡ്രിഡ്

September 27, 2020

ആദ്യ വിജയം നേടി റയല്‍ മാഡ്രിഡ്

റയല്‍  ബെറ്റിസിനെതിരെയുള്ള മല്‍സരത്തില്‍ വിജയം നേടി റയല്‍ മാഡ്രിഡ്.ഈ സീസണില്‍ തങ്ങളുടെ ആദ്യ വിജയം  റയല്‍ മാഡ്രിഡ് നേടിയത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്.റയലിന് വേണ്ടി ഫെഡെ വാല്‍വറഡേ,സെര്‍ജിയോ റാമോസ്,ഫെഡെഴ്സണ്‍(ഓണ്‍ ഗോള്‍) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബെറ്റിസിന് വേണ്ടി ഐസ മാണ്ടി,വില്യം കര്‍വാള്‍ഹോ എന്നിവര്‍ ആണ് ഗോള്‍ നേടിയത്.

 

മല്‍സരത്തില്‍ 14 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി ഫെഡെ വാല്‍വറഡേ റയലിനു ലീഡ് നേടി കൊടുത്തു.ആദ്യ പകുതി തീര്‍ന്നപ്പോള്‍ 2-1 എന്നായിരുന്നു സ്കോര്‍ നില.റയല്‍ ബെറ്റിസ് 35,37 മിനുട്ടുകളില്‍ ഗോള്‍ നേടി.48 ആം മിനുട്ടില്‍ ബെറ്റിസ് താരം എമെഴ്സണ്‍ നേടിയായ് ഓണ്‍ ഗോള്‍ ബെറ്റിസിന് വിനയാകുകയായിരുന്നു.82 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി റാമോസ് റയലിന്‍റെ രക്ഷകന്‍ ആയി അവതരിച്ചതോടെ ലീഗിലെ ആദ്യ വിജയം നേടി റയല്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനതാണ്.

Leave a comment