ഹാട്രിക്ക് വിജയവുമായി എവര്ട്ടന്
പ്രീമിയര്‍ ലീഗില്‍ അടുത്തെങ്ങും ലഭിക്കാത്ത മികച്ച തുടക്കം കുറിച്ച് എവര്ട്ടന്.ക്രിസ്റ്റല്‍ പാലസിനെതിരെയുള്ള മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് എവര്ട്ടന് വിജയം നേടിയത്.ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് എവര്ട്ടന് ഇപ്പോള്‍.എവര്ട്ടന് വേണ്ടി റിച്ചാര്ഡ്ലിസണ്,ഡൊമിനിക്ക് കല്‍വേര്‍ട്ട് ലെവിന്‍ എന്നിവര്‍ ആണ് എവര്ട്ടന് വേണ്ടി വല കുലുക്കിയത്.ക്രിസ്റ്റല്‍ പാലസിന് വേണ്ടി ചെയ്കൂ കൌയാട്ടെ 26 ആം മിനുട്ടില്‍ ഗോള്‍ നേടി.
മല്‍സരത്തില്‍ 10 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി ഡൊമിനിക്ക് ലെവിന്‍ നേടിയ ഗോളില്‍ ലീഡ് എവര്ട്ടന് നേടിയെങ്കിലും ചെയ്കൂ കൌയാട്ടെയുടെ ഗോളില്‍ സമനില നേടി ക്രിസ്റ്റല്‍ പാലസ് തിരിച്ച് വന്നെങ്കിലും 40 ആം മിനുട്ടില്‍ ജോയല്‍ വാര്‍ഡിനെതിരെ ഹാന്‍ഡ് ബോള്‍ വിളിച്ചതോടെ ലഭിച്ച പെനാല്‍ട്ടിയില്‍ ഗോള്‍ നേടി റിച്ചാര്ഡ്ലിസണ് എവര്ട്ടന് ലീഡ് നേടി കൊടുത്തു.






































