പോരാട്ടവീര്യം പുറത്തെടുത്ത് ചെല്‍സി
ഇന്നലത്തെ മല്‍സരത്തില്‍ ആദ്യ ഹാഫില്‍ വെസ്റ്റ് ബ്രോമും രണ്ടാം ഹാഫില്‍ ചെല്‍സിയും മികച്ച കളി പുറത്തെടുത്തതോടെ ആരാധകര്‍ സാക്ഷിയായത് പ്രീമിയര്‍ ലീഗിലെ തന്നെ മികച്ച ഒരു തിരിച്ച് വരവിനാണ്.വെസ്റ്റ് ബ്രോം ഹോം ഗ്രൌണ്ടില് നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി.
മല്‍സരത്തില്‍ ആദ്യ പകുതിയിലെ മൂന്ന് ഗോളുകള്‍ നേടി വെസ്റ്റ് ബ്രോം തങ്ങളുടെ കരുത്ത് കാട്ടി.4,25 മിനുട്ടുകളില്‍ കല്ലം റോബിന്‍സണ്‍ ഗോള്‍ നേടി വെസ്റ്റ് ബ്രോമിന് ലീഡ് നേടി കൊടുത്തു.27 ആം മിനുട്ടില്‍ കൈല്‍ ബാര്‍ട്ട്ലിയും ഗോള്‍ നേടിയതോടെ 3 ഗോള്‍ ലീഡ് നേടി വെസ്റ്റ് ബ്രോം വിജയം ഉറപ്പിച്ചിരുന്നു.എന്നാല്‍ സെക്കന്‍ഡ് ഹാഫില്‍ മേസണ്‍ മൌണ്ട്,കാല്ലം ഹഡ്സണ്‍ ഒഡോയി,ടാമി എബ്രഹാം എന്നിവര്‍ ഗോള്‍ നേടിയതോടെ സമനില നേടി മൂല്യമായുള്ള ഒരു പോയിന്റ് നേടി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ചെല്‍സി കയറി.






































