European Football Foot Ball Top News

ഗോട്ട്സേക്കായി നീക്കങ്ങള്‍ നടത്തുമെന്ന് ഹെർത്ത ബെർലിൻ കായിക ഡയറക്ടർ ആർനെ ഫ്രീഡ്രിക്ക്

September 26, 2020

ഗോട്ട്സേക്കായി നീക്കങ്ങള്‍ നടത്തുമെന്ന് ഹെർത്ത ബെർലിൻ കായിക ഡയറക്ടർ ആർനെ ഫ്രീഡ്രിക്ക്

മരിയോ ഗോട്‌സെയുടെ നീക്കം തന്റെ ക്ലബ് പരിഗണിക്കുന്നതായി ഹെർത്ത ബെർലിൻ കായിക ഡയറക്ടർ ആർനെ ഫ്രീഡ്രിക്ക് സ്ഥിരീകരിച്ചു.ബോറുസിയ ഡോർട്മുണ്ടുമായുള്ള കരാർ ജൂലൈയിൽ അവസാനിച്ചതുമുതൽ ഗോട്ട്സെക്ക് ഒരു ക്ലബില്‍ നിന്നും വിളി വന്നില്ല.കൂടാതെ സെവിയ,ഫിയോറെന്റീന എന്നിവയുൾപ്പെടെ നിരവധി ക്ലബ്ബുകളിലേക്കുള്ള നീക്കത്തിന് താരം ശ്രമിക്കുന്നുണ്ട് എന്ന് വാര്‍ത്തയും വന്നിട്ടുണ്ട്.

“ഞങ്ങള്‍  തീര്‍ച്ചയായും സൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു താരം ആണ് ഗോട്ട്സേ.മറ്റ് പലരും ഞങ്ങളുടെ റഡാറില്‍ ഉണ്ട്.എന്നാല്‍ അദ്ദേഹം ഞങ്ങളുടെ ഫസ്റ്റ് പ്രയോറിറ്റി ആണ്.കഴിഞ്ഞ സീസണിൽ ഡോർട്മുണ്ടിനായി ഗോട്ട്സേ 21 മത്സരങ്ങളിൽ പങ്കെടുത്തു, 28 കാരൻ പലപ്പോഴും ഹെഡ് കോച്ച് ലൂസിയൻ ഫാവ്രെയുടെ പദ്ധതികളിൽ ഇല്ലാത്തതിനാല്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ നന്നേ പാട് പെട്ടു.

Leave a comment