European Football Foot Ball Top News

ഗബ്രിയേല്‍ ജീസസിന് പരിക്ക്

September 26, 2020

ഗബ്രിയേല്‍ ജീസസിന് പരിക്ക്

അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് ക്ലബ്ബിന്റെ അവസാന മൂന്ന് മത്സരങ്ങൾ ഗബ്രിയേൽ ജീസസിന് നഷ്ടമാകുമെന്നതിനാൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി.ഒക്ടോബർ 9, 13 തീയതികളിൽ ബൊളീവിയയ്ക്കും പെറുവിനുമെതിരെ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഗെയിമുകൾക്കായി 23 കാരൻ ബ്രസീൽ ടീമിൽ നിന്ന് പിന്മാറി.വൂള്‍വ്സിനെതിരെയുള്ള മല്‍സരത്തില്‍ ആണ് താരത്തിന് പരിക്കേറ്റത്.

ഫിഫ ലോകകപ്പ് ഖത്തർ 2022 ലെ യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട്   റൌണ്ടുകൾക്കായി ജർമ്മൻ ക്ലബ് ഹെർത്ത ബെർലിനിൽ നിന്നുള്ള സ്ട്രൈക്കർ മാത്യൂസ് കുൻഹയെ ബ്രസീലിയന്‍  കോച്ച് ടിറ്റെ  വിളിച്ചു. പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റിയിലെ ഗബ്രിയേൽ ജീസസിന് പകരക്കാരനായി അദ്ദേഹം കളിക്കുമെന്നും  വെള്ളിയാഴ്ച സിബിഎഫ് പ്രസ്താവനയിൽ പറഞ്ഞു.മറ്റൊരു സിറ്റി സ്ട്രൈക്കര്‍ ആയ അഗ്യുറോ രണ്ട് മാസം പരിക്ക് മൂലം പുറത്തായതിനാല്‍ പെപ് ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയുമെന്ന് നിശ്ചയമില്ല.

Leave a comment