” സുവാരസ് ഇതിലും മികച്ച വിടവാങ്ങല്‍ അര്‍ഹിക്കുന്നു ” – മെസ്സി
ലൂയിസ് സുവാരസിനെ “പുറത്താക്കാനുള്ള” ക്യാമ്പ് ന്യൂവിലെ തീരുമാനത്തെ അർജന്റീന താരം ചോദ്യം ചെയ്തു.ലൂയിസ് സുവാരസ് ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോയതിനെ തുടര്‍ന്നു ക്യാപ്റ്റന്‍ ലയണല്‍ മെസ്സി തന്‍റെ പ്രതിഷേതം ഇന്സ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചു.
“ഞങ്ങൾ നിങ്ങളെ വളരെയധികം മിസ്സ് ചെയ്യാന്‍ പോകുന്നു. നമ്മള്‍ ഒരുമിച്ച് വർഷങ്ങളോളം ചെലവഴിച്ചു, ധാരാളം ഉച്ചഭക്ഷണങ്ങളും നിരവധി അത്താഴങ്ങളും. നമ്മൾ ഒരുമിച്ച് ചെലവഴിച്ച എല്ലാ കാര്യങ്ങളും ഞാന്‍ ഒരിക്കലും മറക്കില്ല.നിങ്ങളെ മറ്റൊരു കുപ്പായത്തിൽ കാണുന്നത് വിചിത്രമായിരിക്കും, കൂടാതെ പിച്ചിൽ നിങ്ങൾക്ക് എതിരായി വരുന്നത് എനിക്ക് ആലോചിക്കാന്നെ വയ്യ.ക്ലബില്‍ നിന്ന് മികച്ച രീതിയില്‍ ഉള്ള ഒരു വിടവാങ്ങല്‍ നിങ്ങള്‍ അര്‍ഹിക്കുന്നു.അവർ നിങ്ങളോട് ചെയ്തത് തെറ്റ്. പക്ഷേ, ഈ ഘട്ടത്തിൽ എന്നെ ഒന്നും ആശ്ചര്യപ്പെടുത്തുന്നില്ല എന്നതാണ് സത്യം.”






































