European Football Foot Ball Top News

ബോണ്‍മൌത്ത് കടമ്പ കടന്ന് സിറ്റി

September 25, 2020

ബോണ്‍മൌത്ത് കടമ്പ കടന്ന് സിറ്റി

മുൻ സ്റ്റോക്ക് സിറ്റിയുടെ പ്രിയപ്പെട്ട റോറിയുടെ 17 വയസുള്ള മകൻ ഡെലാപ്, മാഞ്ചെസ്റ്റര്‍ സിറ്റി യുവ ടീമുകൾക്കായുള്ള സ്ഫോടനാത്മക പ്രകടനങ്ങളിലൂടെ ധാരാളം ആവേശകരമായ സംഭാഷണങ്ങൾക്ക് തുടക്കമിട്ടു, സീനിയർ അരങ്ങേറ്റത്തിൽ ഒരു മതിപ്പ് സൃഷ്ടിച്ചപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബോണ്‍മൌത്തിനെതിരെ  വിജയം നേടി സിറ്റി.

 

സിറ്റിക്ക് വേണ്ടി ഡെലാപും,ഫില്‍ ഫോഡനും ഗോള്‍ നേടിയപ്പോള്‍ ബോണ്‍ മൌത്തിന് വേണ്ടി സ്കോര്‍ ചെയ്യാന്‍ സാം സറിഡ്ജ് ഉണ്ടായിരുന്നു.18 അമ്മു മിനുട്ടില്‍ ഡെലാപ് ഗോള്‍ നേടിയതോടെ കോച്ച് പെപ് ഗാര്‍ഡിയോള സന്തോഷം കൊണ്ട് മതിമറന്നെങ്കിലും 22 ആം മിനുട്ടില്‍ സാം സറിഡ്ജിന്‍റെ ഗോള്‍ വീണതോടെ അതിന് ഒരന്ത്യം വന്നു.മല്‍സരം ഒരു സമയത്ത് സമനിലയിലേക്ക് പോകുമെന്ന് വിചാരിച്ചെങ്കിലും 75 ആം മിനുട്ടില്‍ സിറ്റിയുടെ രക്ഷകന്‍ ആയി ഫില്‍ ഫോഡന്‍ അവതരിച്ചു.

Leave a comment