പൊരുതി വീണ് സെവിയ
യുവേഫ സൂപ്പര്‍ കപ്പ് മല്‍സരത്തില്‍ ബയേണിനെതിരെ പൊരുതി വീണ് സെവിയ.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആണ് മ്യൂണിക്ക് വിജയം നേടിയത്.സെവിയക്ക് വേണ്ടി ലൂകാസ് ഒകാമ്പസ് ഗോള്‍ നേടിയപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി ഗോറട്ട്സ്ക,ജാവി മാര്‍ട്ടിനസ് എന്നിവര്‍ സ്കോര്‍ ചെയ്തു.ഫുള്‍ ടൈമില്‍ ഓരോ ഗോള്‍ വീതം നേടി എക്സ്ട്രാ ടൈമിലേക്ക് പോയ മല്‍സരം 104 മിനുട്ടില്‍ ഗോള്‍ നേടി കിരീടം ബയേണ്‍ സ്വന്തമാക്കുകയായിരുന്നു.
ബയേണിന്‍റെ വക ഒരു ഗോള്‍ മഴ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തെറ്റി,ആദ്യ ഗോള്‍ നേടിയത് സെവിയ ആയിരുന്നു.13 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി സെവിയക്ക് ലീഡ് നല്‍കി ലൂകാസ് ഒകാമ്പസ്.34 മിനുട്ടില്‍ തന്നെ തിരിച്ചടി നടത്തി ബയേണും.99 ആം മിനുട്ടില്‍ ലൂക്കാസ് ഹെര്‍ണാണ്ടസിന് പകരം വന്ന ജാവി മാര്‍ട്ടിനസ് മല്‍സരത്തിന്റെ ഗതി മാറ്റുകയായിരുന്നു.104 ആം മിനുട്ടില്‍ അദ്ദേഹത്തിന്റെ ഗോളില്‍ ആണ് മ്യൂണിക്ക് വിജയം നേടിയത്.






































