European Football Foot Ball Top News

ക്ലോപ്പ് എന്ന വ്യക്തിയെ മറക്കാന്‍ ആകില്ല – സിറോ ഇമ്മോബൈല്‍

September 23, 2020

ക്ലോപ്പ് എന്ന വ്യക്തിയെ മറക്കാന്‍ ആകില്ല – സിറോ ഇമ്മോബൈല്‍

ജർമ്മൻ പരിശീലകനെ “എന്നും  മറക്കാത്ത ഒരാൾ” എന്ന് വിശേഷിപ്പിച്ച് ലാസിയോ സ്‌ട്രൈക്കർ സിറോ ഇമ്മൊബൈൽ. ബോറുസിയ ഡോർട്മുണ്ടില്‍ യൂർഗൻ ക്ലോപ്പിന് കീഴിൽ കളിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നും താരം വെളിപ്പെടുത്തി.റോബർട്ട് ലെവാൻഡോവ്സ്കിക്ക് പകരക്കാരനായി 2014 ൽ ക്ലോപ്പ് ഇമ്മൊബൈലിനെ ഡോർട്മുണ്ടിലേക്ക് കൊണ്ടുവന്നെങ്കിലും 34 മത്സരങ്ങളിൽ നിന്ന് വെറും 10 ഗോളുകൾ മാത്രമാണ് നേടിയത്.

 

“ക്ലോപ്പ് നിങ്ങളുടെ മനസ്സ് കവരും.അദ്ദേഹത്തെപ്പോലെയുള്ള ഒരാളെ നിങ്ങൾ മറക്കരുത്.അദ്ദേഹത്തിന് കീഴിൽ കളിക്കാൻ കഴിഞ്ഞത് ഞാൻ ഭാഗ്യവാനാണ്. ക്ലോപ്പിനൊപ്പം, 2011 ലും 2012 ലും ബി‌വി‌ബി ചാമ്പ്യന്മാരായി, തുടർന്ന് രണ്ടുതവണ രണ്ടാം സ്ഥാനത്തെത്തി.അദ്ദേഹം യുവ താരങ്ങളെ തങ്ങളില്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുന്നു.തന്‍റെ താരങ്ങളെ ഇത്രയും വിശ്വസിക്കുന്ന ഒരു കോച്ചിനെ ഞാന്‍ കണ്ടിട്ടില്ല.”അദ്ദേഹം സ്പോർട്ട് ബിൽഡിനോട് പറഞ്ഞു.

Leave a comment