ബാഴ്സയിലെ ശുദ്ധി കലശം മുന്നോട്ട്
ബയേണ്‍ മ്യൂണിക്കിനോട് 8 – 2 നു തോറ്റതിന് ശേഷം ബാഴ്സയില്‍ അടിമുടി മാറ്റം വരുമെന്ന് മാനേജ്മെന്‍റ് അറിയിച്ചിരുന്നു.തുടക്കത്തില്‍ തന്നെ മെസ്സി,ഡി യോങ്,ലെന്‍ഗ്ലട്ട്,ടെര്‍ സ്ട്രഗന്‍ എന്നിവരെ ഒഴിച്ച് ബാക്കി എല്ലാവരും ഫയറിങ് പൊസിഷനില്‍ ആണെന്ന് അറിയിച്ചിരുന്നു.കോച്ചായി കോമാന്‍ വന്നപ്പോള്‍ തന്നെ സുവാരസിനെയും വിദാലിനെയും ഒഴിവാക്കുമെന്ന് പറഞ്ഞു.വിദാല്‍ ഇന്‍റര്‍ മിലാനിലേക്ക് പോയി.സുവാരസ് കുറച്ചു സമയത്തിനുളില്‍ അത്ലറ്റിക്കോ മാഡ്രിഡ് താരം ആയേക്കും.
അതിനു ശേഷം ഇതാ ഇപ്പോള്‍ സെമഡോയെയും കൊടുത്തു.അദ്ദേഹം ക്ലബിനോടും ആരാധകരോടും നന്ദി പറഞ്ഞു വൂള്‍വ്സിലേക്ക് പോയിരിക്കുന്നു.ഉസ്മാന്‍ ഡെംബേലെയേ ചോദിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡും എതിരാളികള്‍ ആയ ലിവര്‍പ്പൂളും വന്നിട്ടുണ്ട്.ബാഴ്സ ചോദിച്ച വില ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തെ നല്‍കിയേക്കും ഇതാണ് ക്ലബ് തീരുമാനം.കോമാന്‍ റൊമേലൂ ലൂക്കാക്കുവിനെ സൈന്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ഫണ്ട് ഇല്ല എന്നായിരുന്നു മാനേജ്മെന്‍റ് മറുപടി.ഡേംബെലേക്ക് ബാഴ്സ ചോദിക്കുന്ന വില ഏകദേശം 100 മില്യണ്‍ ഡോളറിലും മുകളില്‍ ആണ്.ഈ ട്രാന്‍സ്ഫര്‍ നടന്ന് കഴിഞ്ഞാല്‍ ഒരു പക്ഷേ കോമാന്‍ ഉദ്ദേശിക്കുന്ന താരങ്ങളെ ബാഴ്സയില്‍ എത്തിക്കാന്‍ ആയേക്കും.ഇനി ആരെല്ലാം ക്ലബില്‍ ഉണ്ടാകുമെന്ന് ഒരുറപ്പ് ഇല്ലാത്തതിനാല്‍ സസ്പെന്‍സ് നിറഞ്ഞ ഒരു സമ്മര്‍ ട്രാന്‍സ്ഫര്‍ ആയിരിക്കും ബാഴ്സ ആരാധകരെ കാത്തിരിക്കുന്നത്.