European Football Foot Ball Top News

അയാക്സ് താരം ബാഴ്സയിലേക്ക് എന്ന് സൂചന

September 23, 2020

അയാക്സ് താരം ബാഴ്സയിലേക്ക് എന്ന് സൂചന

യുഎസ് ഇന്റർനാഷണൽ ക്യാമ്പ് ന്യൂയിലേക്ക്  പോകുന്നു. രണ്ട് ക്ലബ്ബുകൾ തമ്മിൽ ധാരണയിലെത്തിയതിനാല്‍ അയാക്സ് റൈറ്റ് ബാക്ക് സെർജിനോ ഡെസ്റ്റ് ബാഴ്‌സലോണയിലേക്ക് പോകുകയാണെന്ന് എസ്‌പോർട്ട് 3 റിപ്പോർട്ട് ചെയ്തു.താരത്തിന് വേണ്ടി ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്ക് വിപണിയില്‍ സജീവമായി പ്രവര്‍ത്തിച്ചെങ്കിലും തരം ബാഴ്സയെ തന്‍റെ അടുത്ത ഡെസ്റ്റിനേഷന്‍ ആയി തിരഞ്ഞെടുക്കുകയായിരുന്നു.

ഡീല്‍ നടക്കാതെ ഒന്നും പറയാനാകില്ല,കുറച്ചു മണിക്കൂറുകള്‍ക്ക് മുന്നേ താരം ബയേണിന് സമ്മതം മൂളിയെന്ന് പറഞ്ഞ് മറ്റൊരു കൂട്ടം മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടിരുന്നു.ബാഴ്സയുടെ റൈറ്റ് വിങ്ങ് ബാക്ക് ആയ നെല്‍സണ്‍ സെമഡോ വൂള്‍വ്സിലേക്ക് പോയതിനാല്‍ ബാഴ്സയിലെ ആദ്യ ഇലവനില്‍  ഇപ്പോള്‍ താരത്തിന് സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്.ബാഴ്സലോണ ക്യാപ്റ്റന്മാരില്‍ ഒരാളായ സെര്‍ജി റോബര്‍ട്ടോയും ഡെസ്റ്റും ഇനി മുതല്‍ റൈറ്റ് വിങ്ങ് ബാക്ക് റോളില്‍ പരസ്പ്പരം മല്‍സരിക്കുന്നത് കാണാന്‍ ആയേക്കും.

Leave a comment