ഒടുവില്‍ ബാഴ്സയുടെ കതകില്‍ മുട്ടി യുണൈറ്റഡ്
റെഡ് ഡെവിൾസ് ബാഴ്സ താരമായ ഉസ്മാന്‍ ഡെംബേലെയേ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.ഡെയ്‌ലി റെക്കോർഡ് പ്രകാരം ബാഴ്‌സലോണയിൽ നിന്ന് ഉസ്മാൻ ഡെംബെലെ ഒപ്പിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ നടത്തിവരികയാണ്.
ഒരു സീസൺ നീണ്ടുനിൽക്കുന്ന ലോണ്‍ ഇടപാടിൽ ഫ്രഞ്ചുകാരനെ കൊണ്ടുവരാൻ റെഡ് ഡെവിൾസ് ആഗ്രഹിക്കുന്നു, എന്നാൽ തീര്‍ച്ചയായും വാങ്ങാനുള്ള ഓപ്ഷന്‍ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ബാഴ്സലോണ കൈമാറ്റത്തിന് അംഗീകരിക്കുകയുള്ളൂ.ഫ്രഞ്ച് താരത്തിനെ തങ്ങളുടെ അക്കൌണ്ടില്‍ നിന്നും ഒഴിവാക്കാന്‍ ആണ് ബാഴ്സ ശ്രമിക്കുന്നത്.താരം ഒരുപാട് ഹൈപ്പ് ലഭിച്ച് വന്നതാണെങ്കിലും ക്ലബിലെ പ്രകടനം ശരാശരിയിലും താഴെ ആണ്.താരത്തിനെ വാങ്ങാന്‍ യുണൈറ്റഡ് ബാഴ്സക്ക് 118 മില്യണ്‍ ഡോളര്‍ നല്‍കേണ്ടി വരും.പുതിയ സൈനിങ് ആയ ഫ്രാന്‍സിസ്കോ ട്രിങ്കാവോ വിങര്‍ റോളില്‍ കോമാനെ ഇംപ്രെസ് ചെയ്തതിനാല്‍ ഡെംബേലെയുടെ പോക്ക് ബാഴ്സയെ ബാധിക്കാനിടയില്ല.