European Football Foot Ball Top News

ഡേവിഡ് കലബ്രിയ വരാനിരിക്കുന്ന ഇറ്റാലിയന്‍ വസന്തം

September 22, 2020

ഡേവിഡ് കലബ്രിയ വരാനിരിക്കുന്ന ഇറ്റാലിയന്‍ വസന്തം

ഇന്നലത്തെ മല്‍സരത്തില്‍ എ‌സി മിലാന്‍ ബോളോഗ്നയെ എതിരിലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.ടീമിന്‍റെ വിജയത്തിനായി ഇരട്ട ഗോള്‍ നേടിയത്  സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ആണെങ്കിലും ഇന്നലത്തെ മല്‍സരത്തില്‍ സെന്‍റര്‍ ബാക്ക് ആയ ഡേവിഡ് കലബ്രിയ ആണ് മാന്‍ ഓഫ് തി മാച്ച്.ഇന്നലത്തെ പ്രകടനം കൊണ്ട് എ‌സി മിലാന്‍റെയും അത് പോലെ ഇറ്റാലിയന്‍ ഫൂട്ബാളിന്റെയും ഭാവി താരം എന്ന് വരെ അദ്ദേഹത്തിന് പ്രശംസകള്‍ ലഭിച്ച് തുടങ്ങി.

 

72 ടച്ചുകള്‍,92% പാസിങ് അക്കുറസി,6 ടാക്കിളുകള്‍,1 കീ പാസ്,2 ക്ലിയറന്‍സ്,1 ഇന്‍റര്‍സെപ്ഷന്‍ എന്നിങ്ങനെ താരത്തിന്റെ ഇന്നലത്തെ മല്‍സരത്തിലെ പ്രകടനം മികച്ചതാണ്.മല്‍സരത്തില്‍ താരത്തിനെ ആരും ഡ്രിബിള്‍ ചെയ്തു പോയില്ല എന്നതും ആകര്‍ഷകമായ കാര്യമാണ്.ലോക നിലവാരമുള്ള ഡിഫന്‍റര്‍മാരെ എന്നും കൊണ്ടുവന്നിട്ടുള്ള ഇറ്റലിക്ക്  ഡേവിഡ് കലബ്രിയയുടെ കാര്യത്തില്‍ പിഴക്കില്ല എന്ന് കരുത്തുന്നു.

Leave a comment