താന്‍ മെസ്സിയുടെയോ സുവാരസിന്റെയോ ചങ്ങാതി ആയിരുന്നില്ല എന്ന് റാക്കിട്ടിച്ച്
ക്യാമ്പ് നൗവിൽ താൻ ലയണൽ മെസ്സിയുമായോ ലൂയിസ് സുവാരസുമായോ ഒരിക്കലും ഉറ്റ ചങ്ങാതിമാരായിരുന്നില്ലെന്ന് ഇവാൻ റാകിട്ടിച്ച് പറഞ്ഞു.ക്രൊയേഷ്യ താരം കാറ്റലോണിയയിലെ തന്റെ ആറ് വർഷത്തെ സ്പെൽ പൂര്‍ത്തിയാക്കി മുന്‍ ക്ലബ് ആയ സെവിയയിലേക്ക് തിരിച്ച്പോയി.ബാഴ്‌സയുടെ സ്റ്റാർ ജോഡിയുമായി റാകിട്ടിച്ച് മികച്ച ബന്ധം പുലർത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.തനിക്ക് അവരോട് ബഹുമാനമല്ലാതെ മറ്റൊന്നുമില്ലെന്ന് അദ്ദേഹം പറയുന്നു.
“ഒരിക്കലും ഞാന്‍ അവരുമായി ഉറ്റ ചങ്ങാതിമാരിലൊരാളായിരുന്നില്ല. 23 അല്ലെങ്കിൽ 24 കളിക്കാരുടെ ഒരു ഗ്രൂപ്പിൽ അത് ബുദ്ധിമുട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു.ആൻഡ്രസ് ഇനിയേസ്റ്റ, മാർക്ക്-ആൻഡ്രെ ടെർ സ്റ്റീഗൻ,കെവിൻ-പ്രിൻസ് ബോട്ടെംഗ്, ജൂനിയർ ഫിർപോ എന്നിവരായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ.ആറ് വർഷമായി അവർ എന്റെ ടീം അംഗങ്ങളായിരുന്നു, വളരെ പ്രധാനപ്പെട്ട കളിക്കാരാണ്. ഞാന്‍അവരെ വളരെ അധികം ബഹുമാനിക്കുന്നു.”എൽ ഡെസ്മാർക്കിനോട് റാക്കിറ്റിക് പറഞ്ഞു.






































