European Football Foot Ball Top News

ലിവര്‍പ്പൂള്‍ താരത്തിനെ വാങ്ങുന്നതിന് ക്രിസ്റ്റല്‍ പാലസ് ബിഡ് തയ്യാറാക്കുന്നു

September 21, 2020

ലിവര്‍പ്പൂള്‍ താരത്തിനെ വാങ്ങുന്നതിന് ക്രിസ്റ്റല്‍ പാലസ് ബിഡ് തയ്യാറാക്കുന്നു

ലിവർപൂൾ സ്‌ട്രൈക്കർ റിയാൻ ബ്രൂസ്റ്ററിനായി ക്രിസ്റ്റൽ പാലസ് 19 മില്യൺ ഡോളറും ആഡ്-ഓണുകളിൽ 6 മില്യൺ ഡോളറും ഉള്‍പ്പെടുന്ന ഒരു ഓഫര്‍ സമ്മര്‍പ്പിച്ചു.ലിവർപൂളിന്  ഭാവിയിൽ താരത്തെ  37 മില്യൺ ഡോളറിന് തിരികെ വാങ്ങാനുള്ള ഓപ്ഷനും കരാറില്‍ ഉണ്ട്.

ഈ സീസണിൽ ബ്രൂസ്റ്റർ തന്റെ പദ്ധതികളിൽ ഉൾപ്പെടുമോ എന്ന്  യൂർ‌ഗന്‍ ക്ലോപ്പ് പൂർണ്ണമായി തീരുമാനിച്ചിട്ടില്ല, എന്നിരുന്നാലും 20 വയസുള്ള താരത്തെ പോകാന്‍   അനുവദിക്കാൻ ക്ലോപ്പ്  ഇപ്പോൾ തയ്യാറാണെന്ന് എസ്‌എസ്‌എൻ അറിയിച്ചിട്ടുണ്ട്.തിയഗോക്ക് വേണ്ടി 25 മില്യണ്‍ ഡോളറും ഡിയഗോ ജോട്ടക്ക് വേണ്ടി 45 മില്യണ്‍ ഡോളറും ചിലവാക്കിയ ലിവര്‍പൂളിന് ഇപ്പോള്‍ പണത്തിന്റെ ആവശ്യം ഉണ്ട്.ക്രിസ്റ്റല്‍ പാലസ് കോച്ച് റോയ് ഹോഡ്ഗ്സണ്‍താരത്തിനെ എങ്ങനെയും ടീമില്‍ എത്തിക്കാനുള്ള ദൃഢ നിശ്ചയത്തില്‍ ആണ്.

Leave a comment