സെമഡോയെ വാങ്ങാന്‍ വൂള്‍വ്സ് തയ്യാര്‍ !!!!!!!
ബാഴ്സലോണ താരമായ നെല്‍സണ്‍ സെമഡോക്കായി ഇംഗ്ലിഷ് ക്ലബ് വൂള്‍വ്സ് 38 മില്യണ്‍ യൂറോ നല്കാന് തീരുമാനിച്ചതായി പ്രമുഘ സ്പോര്‍ട്ട്സ് ജേര്‍ണലിസ്റ്റ് ഫാബ്രിസോയോ റോമാനോ ട്വീറ്റ് ചെയ്തു.ടോട്ടൻഹാം ഹോട്സ്പറിൽ ചേർന്ന മാറ്റ് ഡൊഹെർട്ടിയുടെ പകരക്കാരനായി വോൾവ്സ് മാനേജർ നൂനോ എസ്പെരിറ്റോ സാന്റോ 26 കാരനെ കാണുന്നു.
ക്ലബിലെ ആവശ്യം ഇല്ലാത്ത താരങ്ങളോട് കോമാന് പോകാന്‍ പറയുന്നുണ്ട്.ലൂയിസ് സുവാരസ്,അര്‍ട്ടുറോ വിദാല്‍ സാമുവല്‍ ഉംറ്റിറ്റി എന്നിങ്ങനെയുള്ള സീനിയര്‍ താരങ്ങളെ കോമാന് തന്റെ പ്ലാനില്‍ നിന്നും ഒഴിവാക്കിയിരുന്നു.കോമാന് ബാഴ്സ അക്കാഡെമി താരമായ സെര്‍ജി റോബര്ട്ടോക്കാണ് മുന്‍ഗണന നല്‍കുന്നത്.പോരാത്തതിന് പുതിയ സൈനിങ് നടത്താന്‍ ബാഴ്സക്ക് താരങ്ങളെ വില്‍ക്കണം അതിനാല്‍ സെമഡോയെ പോലെയുള്ള യുവ താരങ്ങളെ നല്കിയാല് ലഭിക്കുന്ന ഫണ്ട് മൂലം കോമാന്റെ വാച്ച്ലിസിറ്റില് ഉള്ള മെംഫിസ് ഡീപെയ്,ജോര്‍ജിനോ വാന്റാലം എന്നിവരെ സൈന്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിഞ്ഞേക്കും.






































