European Football Foot Ball Top News

തുടക്കം പിഴച്ച് സിദാനും സംഘവും

September 21, 2020

തുടക്കം പിഴച്ച് സിദാനും സംഘവും

ലാലിഗയിലെ ആദ്യ മല്‍സരത്തില്‍ റയല്‍  സൊസിദാദിനെതിരെ സമനില നേടി കഴിഞ്ഞ കൊല്ലത്തെ സ്പാനിഷ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്.റയല്‍ സോസിദാദ് ഹോം ഗ്രൌണ്ടായ അനീറ്റ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഗോള്‍ രഹിത സമനില കൊണ്ട് റയലിന് തൃപ്തിപേടേണ്ടി വന്നു.പുതിയ ഫൊര്‍മേഷനും യുവ താരങ്ങള്‍ക്കും അവസരം നല്‍കിയ സിദാന്‍ പക്ഷേ സമനില ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല.

ആദ്യ ഇലവനില്‍ മര്‍ട്ടിന്‍ ഒഡിഗാര്‍ഡ്,വിനിഷ്യസ്,റോഡ്രിഗോ ഫെര്‍ലാന്‍ഡ് മെന്‍റി എന്നിവര്‍ക്ക് അവസരം നല്‍കിയ അദ്ദേഹം മാര്‍സെലോ,കസമീരോ എന്നിവരെ ബെഞ്ചില്‍ ഇരുത്തി.പ്രമുഘ മാഞ്ചെസ്റ്റര്‍ സിറ്റി താരം ഡേവിഡ് സില്‍വ സൊസിദാദിന് വേണ്ടി കളിച്ച ആദ്യ കോംപാറ്റേറ്റീവ് മാച്ച് ആണ് ഇത്.മല്‍സരത്തിന്റെ 70 ആം മിനുട്ടില്‍ കസമീരോക്കും ഫെഡെ വാല്‍വറഡെക്കും അവസരം നല്‍കിയെങ്കിലും കാര്യമൊന്നും ഉണ്ടായില്ല.

Leave a comment