European Football Foot Ball Top News

തുടക്കം ഗംഭീരമാക്കി പിര്‍ലോ

September 21, 2020

തുടക്കം ഗംഭീരമാക്കി പിര്‍ലോ

സീരി എയിലെ ആദ്യ മല്‍സരത്തില്‍ സാമ്പ്ഡോറിയയെ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് യുവന്‍റസ് പരാജയപ്പെടുത്തി.യുവന്‍റസിന് വേണ്ടി റൊണാള്‍ഡോ,ബോനുചി,ഡെജാന്‍ കുലുവെവ്സ്കി എന്നിവര്‍ ഗോള്‍ നേടി.പൌലോ ഡിബാല ഇറങ്ങാതിരുന്ന മല്‍സരത്തില്‍ ടീമില്‍   പുത്തന്‍ സൈനിങ് ആയ ആര്‍ത്തര്‍ മേലോ സ്ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും പിച്ചില്‍ ഇറങ്ങാന്‍ അവസരം അദ്ദേഹത്തിന് ലഭിച്ചില്ല.

 

മല്‍സരം തുടങ്ങി 13  ആം മിനുട്ടില്‍ റൊണാള്‍ഡോ ഒരുക്കിയ അവസരത്തില്‍ ഗോള്‍ നേടി ഡെജാന്‍ കുലുസെവ്സ്കി സ്കോര്‍ ബോര്‍ഡ് തുറന്നു.ഹാഫ് ടൈമിന് പിരിയുമ്പോള്‍ സ്കോര്‍ 1-0.മല്‍സരം ഒരു ഗോളിന് യുവന്‍റസ് വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും 78 ആം മിനുട്ടില്‍ ബോനുചിയുടെ ഗോളില്‍ യുവന്‍റസ്  ലീഡ് ഇരട്ടിച്ചു.88 ആം മിനുട്ടില്‍ ആരോന്‍ റാംസേ നല്‍കിയ അവസരത്തില്‍ മികച്ച ഫിനിഷോടെ റൊണാള്‍ഡോ സ്കോര്‍ നില പൂര്‍ത്തിയാക്കി.

Leave a comment