European Football Foot Ball Top News

ഇരട്ടച്ചങ്കന്‍ മാനെ

September 20, 2020

ഇരട്ടച്ചങ്കന്‍ മാനെ

പ്രീമിയര്‍ ലീഗില്‍ തങ്ങളെ സംശയിച്ചവര്‍ക്കുള്ള മറുപടി നല്‍കി ലിവര്‍പ്പൂള്‍.ചെല്‍സിയുടെ ഹോം ഗ്രൌണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ എതിരിലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പ്പൂള്‍ വിജയം നേടി അതോടെ ലിവര്‍പ്പൂള്‍ ഈ സീസണില്‍ ഫോം നില നിര്‍ത്തില്ല എന്ന് പറഞ്ഞവര്‍ക്ക് മറുപടിയും ലഭിച്ചു.

ഇരു ടീമുകളും മികച്ച ഇലവനെ ഗ്രൌണ്ടില്‍ ഇറക്കി.ആദ്യ പകുതിയിലെ എടുത്ത് പറയാന്‍ ഉണ്ടായത് ചെല്‍സി ഡിഫന്‍റര്‍ ആയ അന്ദ്രിയാസ്  ക്രിസ്റ്റന്‍സന്‍ റെഡ് കാര്‍ഡ് കണ്ട് മടങ്ങിയതാണ്.മാനെയേ ഫൌള്‍  ചെയ്തതിന്‍റെ ശിക്ഷയാണ് റെഡ് കാര്‍ഡ് താരത്തിന് റഫറി വിധിച്ചത്.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫിര്‍മിഞ്ഞോ നല്‍കിയ അസിസ്റ്റില്‍ ഗോള്‍ നേടി ലിവര്‍പൂളിന് മാനെ ലീഡ് നേടി കൊടുത്തു.ചെല്‍സി ഗോള്‍ കീപ്പര്‍ കെപയുടെ പിഴവില്‍ രണ്ടാം ഗോളും നേടിയതോടെ മല്‍സരം ലിവര്‍പൂളിന്റെ കൈയില്‍ ആയി കഴിഞ്ഞു.

Leave a comment