നാപൊളി യുവന്റസ് ടീമുകള്‍ക്ക് മല്‍സരം
ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് സൂപ്പര്‍ ക്ലബുകളായ യുവന്റസ്,നാപൊളി എന്നിവര്‍ ഇന്നും നാളെയുമായി ഇറങ്ങും.ഇന്നതെ ആദ്യ മല്‍സരത്തില്‍ നാപൊളി പാര്‍മയെ നേരിടും.ഇന്ത്യന്‍ സമയം വൈകുന്നേരം നാല് മണിക്ക് പാര്‍മ ഹോം സ്റ്റേഡിയമായ എനിയോ ടര്ഡിനിയില് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
മറ്റൊരു സുപ്രധാന മല്‍സരത്തില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസ് സംപ്ഡോറിയയെ നേരിടും.ഇന്ത്യന്‍ സമയം നാളെ രാവിലെ 12:15 നാണ് മല്‍സരം.മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത് യുവന്റസ് ഹോം ഗ്രൌണ്ടായ അലിയന്‍സ് സ്റ്റേഡിയമാണ്.മുന്‍ യുവന്റസ് താരമായ പിര്‍ലോ തന്റെ ടീമിനെ ആദ്യ മല്‍സരത്തില്‍ എങ്ങനെ അണിനിരത്തും എന്നത് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നുണ്ടാകും.ലീഗിലെ മറ്റ് മല്‍സരങ്ങളുടെ സമയക്രമം ഇങ്ങനെ,ഇന്ത്യന്‍ സമയം 6:30 ക്കു ജെനോവയും ക്രോട്ടോണും നേരിടും,ഒമ്പതരക്ക് സസുവോളോയും കാഗിലാരിയും തമ്മില്‍ മല്‍സരം.






































