European Football Foot Ball Top News

റോമയുടെ തുടക്കം സമനിയില്‍

September 20, 2020

റോമയുടെ തുടക്കം സമനിയില്‍

ആദ്യ സീരി എ മല്‍സരത്തില്‍ ഫിയോറെന്‍റീന ടോറിനോയെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.ഫിയോറെന്‍റീനക്ക് വേണ്ടി ഗോള്‍  നേടിയത് ഗെയിറ്റാനോ കാസ്ട്രോ വില്ലിയാണ്.മല്‍സരം സമനിലയില്‍ പിരിയുമെന്ന് വിചാരിച്ചെങ്കിലും മല്‍സരത്തിന്റെ 78 ആം മിനുട്ടില്‍ ആണ് ഗോള്‍ പിറന്നത്.

മറ്റൊരു സുപ്രധാന മല്‍സരത്തില്‍ റോമ വെറോണയോടു സമനിലയില്‍ പിരിഞ്ഞു.വെറോണയുടെ ഹോം ഗ്രൌണ്ടായ മാര്‍ക്കന്‍റോണിയോ ബേണ്‍റ്റഗോഡി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ ആണ് മല്‍സരം പിരിഞ്ഞത്.യുവാന്‍റസിലേക്ക് പോകുമെന്ന് പറയുന്ന എഡിന്‍ ഡെക്കോയെ ഇന്നലെ റോമയ്ക്ക് വേണ്ടി കളിക്കാന്‍ ഇറങ്ങിയില്ല.മല്‍സരത്തിന് മുന്നേ അദ്ദേഹം കളിക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും എന്നാല്‍ അദ്ദേഹം ഇന്നലെ ചിലവഴിച്ചത് ബെഞ്ചില്‍ ആയിരുന്നു.ഞായറാഴ്ച്ചയായ ഇന്ന് ശക്തരായ നാപൊളിയുടെയും നാളെ രാവിലെ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവാന്‍റസിന്റെയും മല്‍സരം ഇറ്റാലിയന്‍ സീരി എയില്‍ ഉണ്ട്.

Leave a comment