തുടക്കം മോശമാക്കാതെ ഡോര്‍ട്ട്മുണ്ട്
എതിരാളികള്‍ ആയ ബയേണ്‍ മ്യൂണിക്ക് എതിരിലാത്ത എട്ട് ഗോളിന് വിജയം നേടി വരവറിയിച്ചപ്പോള്‍ ഡോര്‍ട്ട്മുണ്ടും വിട്ടുനല്‍കിയില്ല.ചെറിയ മാര്‍ജിനില്‍ ആണെങ്കിലും എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയം നേടിയിരിക്കുകയാണ് ബോറൂസിയ.മോന്‍ഷന്‍ഗ്ലാഡ്ബാഷിനെതിരെ ഗോള്‍ നേടിയത് ജിയോവാനി റെയ്നയും പിന്നെ യുവതാരമായ ഏര്‍ലിങ് ഹാലണ്ട് ഇരട്ട ഗോളുകളും നേടി.
വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട്ടിനെതിരെ എസ്‌സി ഫ്രെയ്ബര്‍ഗ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം നേടി.മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ ആയിരുന്ന സ്റ്റുട്ട്ഗാര്‍ട്ട് അവസാന 20 മിനുട്ടില്‍ രണ്ട് ഗോള്‍ നേടി മാനം കാത്തു.ഫ്രാങ്ക്ഫുര്‍ട്ട് അര്‍മിനിയ മല്‍സരം സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.യൂണിയന്‍ ബെര്‍ലിനെ ഔഗ്സ്ബര്‍ഗ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജായപ്പെടുത്തി.മറ്റൊരു മല്‍സരത്തില്‍ എഫ്‌സി കോല്‍നെ ഹോഫന്‍ഹെയിം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.






































