European Football Foot Ball Top News

കോമാന് പൊങ്കാല!!!!!!

September 19, 2020

കോമാന് പൊങ്കാല!!!!!!

ആർ‌എസി 1 ജേണലിസ്റ്റ് ജെറാർഡ് റൊമേറോയുടെ അഭിപ്രായത്തിൽ, ബാഴ്സലോണയിലെ ഏറ്റവും പ്രഗത്ഭരായ യുവ മിഡ്ഫീൽഡർമാരിൽ ഒരാളായ റിക്ക് പ്യൂഗിനെ ഒരു പുതിയ ക്ലബ് കണ്ടെത്താൻ കോമാൻ അറിയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിലെ  ഫുട്ബോൾ ആരാധകരിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും ഒരുപോലെ ഞെട്ടലാണ് ഈ തീരുമാനം മൂലം ഉണ്ടായത്.കോമാന്‍റെ തീരുമാനത്തില്‍ ആരാധകര്‍ അവരുടെ എതിര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ അറിയിക്കുകയാണ്.

 

 

കോമാന്‍ വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ ബാഴ്സയില്‍ കണ്ട് തുടങ്ങി.ആരാധകര്‍ കഴിഞ്ഞതെല്ലാം മറന്ന് ക്ലബിനെ പിന്തുണക്കാന്‍ തുടങ്ങിയപ്പോഴാണ് ബോംബ് വന്ന് പതിച്ചത് പോലെ ഈ വാര്‍ത്ത അവരുടെ നെഞ്ചില്‍ വന്നു വീണത്.തന്‍റെ സിസ്റ്റത്തില്‍ റിക്കി പ്യൂഗ് ശരിയാകില്ല എന്നാണ് കോമാന്‍ അറിയിച്ചത്.ക്ലബ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പല ലാമസിയാ താരങ്ങളെയും വേറെ ക്ലബുകള്‍ക്ക്  കൊടുത്തിരുന്നു.എന്നാല്‍ റിക്കി പ്യൂഗിനെ ബാഴ്സ ഒഴിവാക്കിയാല്‍ ആരാധകര്‍ അത് പൊറുക്കുമോ എന്നത് കണ്ടറിയണം.

 

 

Leave a comment