European Football Foot Ball Top News

നാളെ രണ്ടാം അങ്കത്തിന് ഒരുങ്ങി ആഴ്സണല്‍

September 19, 2020

നാളെ രണ്ടാം അങ്കത്തിന് ഒരുങ്ങി ആഴ്സണല്‍

ആദ്യ മല്‍സരത്തില്‍ വിജയം നേടി ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ആഴ്സണല്‍ നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് പതിനെട്ടാം സ്ഥാനത്ത് ഉള്ള വെസ്റ്റ് ഹാമിനെ നേരിടും.ആദ്യ മല്‍സരത്തില്‍ ഫുള്‍ ഹാമിനെ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ പരാജയപ്പെടുത്തിയത്.കഴിഞ്ഞ മല്‍സരത്തിലെ മികച്ച വിജയം മൈക്കല്‍ അര്‍ട്ടേറ്റക്കും സംഘത്തിനും നല്‍കുന്ന ആത്മവിശ്വാസം കുറച്ചൊന്നും ആയിരിക്കില്ല.

 

ഒബ്മയാങ് കോണ്‍ട്രാക്റ്റ് നീട്ടിയതോടെയും ചെല്‍സിയില്‍ നിന്ന് വില്യന്‍ എത്തിയതിന് ശേഷവും  പുത്തന്‍ എനര്‍ജിയോടെ ആണ് ആഴ്സണല്‍ മല്‍സരങ്ങളെ സമീപിക്കുന്നത്.കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ ആയിരിയ്ക്കും കോച്ച് നാളെയും ഇറക്കാന്‍ സാധ്യത.കണം കാലിനേറ്റ പരിക്ക് മൂലം ഗ്രാനിറ്റ്  സാക്ക ഇന്നതെ മല്‍സരത്തില്‍ ഇറങ്ങുമോ എന്നത് സംശയമാണ്.

Leave a comment