ചെകുത്താന്‍മാര്‍ ഇന്ന് അവരുടെ ആദ്യ അങ്കത്തിന് ഇറങ്ങും
പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ എല്ലാ മുന്‍ നിര ക്ലബുകളും വിജയം നേടി.മോറിഞ്ഞോയുടെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് മാത്രമാണ് തോല്‍വിയോടെ ലീഗ് തുടങ്ങിയ മുന്‍ നിര ക്ലബ്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അവരുടെ ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വച്ച് ക്രിസ്റ്റല്‍ പാലസിനെ നേരിടും.
ക്രിസ്റ്റല്‍ പാലസ് സതാംറ്റനെ എതിരിലാത്ത ഒരു ഗോളിന് തോല്പിച്ചിട്ടുള്ള വരവാണ്.കൊറോണ വൈറസ് ക്വാറന്‍റ്റൈന്‍ കഴിഞ്ഞ പോൾ പോഗ്ബയും മേസൺ ഗ്രീൻവുഡും ടീമില്‍ ലഭ്യമാണ്.ക്രിസ്റ്റൽ പാലസിന്റെ പരിക്ക് പട്ടികയിൽ ഗാരി കാഹിൽ, ജെയിംസ് ടോംകിൻസ്, പാട്രിക് വാൻ ആൻഹോൾട്ട് എന്നിവര്‍ ഉൾപ്പെടുന്നു.എല്ലാ യുണൈറ്റഡ് ആരാധകരുടെ ശ്രദ്ധയും പുത്തന്‍ സൈനിങ് ആയ ഡോണി വാന്‍ ഡി ബീക്കില്‍ ആയിരിക്കും.






































