അഞ്ചലോട്ടിക്കും സംഘത്തിനും ഇന്ന് രണ്ടാമങ്കം
ആദ്യ മല്‍സരത്തില്‍ ജോസ് മോറിഞ്ഞോയുടെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിനെ പരാജയപ്പെടുത്തിയ എവര്‍ട്ടന്‍ ഇന്ന് പ്രീമിയര്‍ ലീഗില്‍ അവരുടെ രണ്ടാം അങ്കത്തിന് ഒരുങ്ങുന്നു.ഇന്ന് വൈക്കിട്ട് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് തങ്ങളുടെ ഹോം ഗ്രൌണ്ട് ആയ ഗുഡിസന്‍ പാര്‍ക്കില്‍ വച്ചാണ് എവര്‍ട്ടന്‍ വെസ്റ്റ് ബ്രോമിനെ നേരിടാന്‍ പോകുന്നത്.
ആദ്യ മല്‍സരത്തില്‍ മികച്ച ഫോം കാഴ്ച്ച വച്ച എവര്‍ട്ടന് തന്നെയാണ് മുന്‍തൂക്കം.ടീമില്‍ എവര്‍ട്ടന്‍ താരം ഡെല്‍ഫ് ഇടം നെടുമോ എന്നത് സംശയം ആണ്.അദ്ദേഹത്തിന്റെ മാച്ച് ഫിറ്റ്നസിന്റെ കാര്യം സംശയത്തില്‍ ആണ്.താരങ്ങള്‍ ആയ ഹോള്‍ഗേറ്റ് ട്ടോ,ടോസുന്‍,ബ്രാന്ത്വൈറ്റ് എന്നിവര്‍ പരിക്കിന്‍റെ പിടിയിലായത് എവര്‍ട്ടന് ഒരു പക്ഷേ തിരിച്ചടി ആയേക്കാം.കഴിഞ്ഞ മല്‍സരത്തില്‍ ലേയ്സെസ്റ്റര്‍ സിറ്റിയുടെ ഒപ്പം തോറ്റ വെസ്റ്റ് ബ്രോം പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.






































