അപ്രതീക്ഷിത നീക്കവുമായി ലിവര്‍പ്പൂള്‍
വൂള്‍വ്സ് താരമായ ഡിയഗോ ജോട്ട ലിവര്‍പൂളിലേക്ക് എത്തുമെന്ന് വാര്‍ത്തകള്‍.പ്രമുഘ സ്പോര്‍ട്ട്സ് ജേര്‍ണലിസ്റ്റ് ആയ റോറി സ്മിത്ത് ആണ് വാര്‍ത്ത പങ്കുവച്ചത്.വാര്‍ത്ത പുറത്ത് വരേണ്ട താമസം ട്വിറ്ററില്‍ ട്രെണ്ടിങ് ആയി ജോട്ട.ലിവര്‍പ്പൂള്‍ അടുത്തെങ്ങും ജോട്ടക്ക് വേണ്ടി ശ്രമം നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നില്ല.
23 വയസ്സായ ജോട്ട ഇതുവരെ 67 പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.ഇന്നലത്തെ മല്‍സരത്തില്‍ സ്റ്റോക് സിറ്റിയെ നേരിടാനുള്ള സ്ക്വാഡില്‍ താരത്തെ വൂള്‍വ്സ് ഉള്‍പ്പെടുത്തിയിരുന്നില്ല.ലിവര്‍പ്പൂള്‍ താരത്തിന് വേണ്ടി 25 മില്യണ്‍ യൂറോ നല്‍കാമെന്ന് സമ്മതിച്ചതായി റോറി സ്മിത്ത് അവകാശപ്പെടുന്നു.ഈ അടുത്ത് ഏറെ പഴി കേള്‍ക്കുന്ന ലിവര്‍പ്പൂള്‍ ഫോര്‍വേഡിന് ബാക്കപ് പ്ലാന്‍ ആയാണ് താരത്തിനെ കാണുന്നത്.ജോട്ട കഴിഞ്ഞ സീസണില്‍ വൂള്‍വ്സിന് വേണ്ടി 16 ഗോളുകളും 6 അസിസ്റ്റുകളും നേടിയിട്ടുണ്ട്.






































