റയല്‍ മാഡ്രിഡ് എന്റെ സ്വപ്നം ആണ് എന്ന് മൗറീഷ്യോ പോച്ചെറ്റിനോ
ലാ ലിഗ ഭീമൻമാരായ ബാഴ്സലോണയില്‍ നിന്നും തനിക്ക് ഒരു ഓഫർ ലഭിച്ചില്ലെന്ന് മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു, അതേസമയം മുൻ ടോട്ടൻഹാം ബോസ് റയൽ മാഡ്രിഡിനെ നയിക്കുന്നത് തന്റെ സ്വപ്നമാണെന്നും വെളിപ്പെടുത്തി.കഴിഞ്ഞ വർഷം നവംബറിൽ ടോട്ടൻഹാമിൽ നിന്ന് പുറത്താക്കപ്പെട്ട അർജന്റീന മാനേജർ പോച്ചെറ്റിനോയോട് ബാഴ്സയുമായുള്ള ഓഫറിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ.
“അവര്‍ എന്നെ കോണ്ടാക്റ്റ് ചെയ്തിട്ടില്ല.അത് ഒരു പക്ഷേ ഞാന്‍ അന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് മൂലം ആയിരിക്കാം.അന്ന് ഞാന്‍ പരിധി വിട്ട് സംസാരിച്ചു.ഒരു എസ്പ്യാനോള്‍ ഫാന്‍ എന്ന നിലയില്‍ ആ പറഞ്ഞത് ശരി ആണെങ്കിലും ഇത് കുറച്ചു കൂടി പോയെന്ന് ഇപ്പോള്‍ തോന്നുന്നു.നടക്കുമോ എന്ന കാര്യം സംശയമാണെങ്കിലുംഎന്റെ സ്വപ്നം റയലിനെ കോച്ച് ചെയ്യുക എന്നതാണ്.






































