European Football Foot Ball Top News

ലൂയിസ് ഫിലിപ്പുമായി നടന്ന കൂടികാഴ്ച്ച പങ്ക് വച്ച് റോബര്‍ട്ട്സണ്‍

September 18, 2020

ലൂയിസ് ഫിലിപ്പുമായി നടന്ന കൂടികാഴ്ച്ച പങ്ക് വച്ച് റോബര്‍ട്ട്സണ്‍

മുൻ ചെൽ‌സി പ്രതിരോധ താരം ഫിലിപ്പ് ലൂയിസ് “ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക്” ആയി തന്നെ കാണുന്നതായി എന്നറിഞ്ഞ  ലിവർപൂൾ താരം ആൻഡി റോബർ‌ട്ടസണ് സന്തോഷത്തിന് പരിതിയിലെന്ന് അറിയിച്ചു.2019 ക്ലബ് ലോകകപ്പ് ഫൈനലിൽ  ഇരുവരും ഏറ്റുമുട്ടിയിരുന്നു.ആ മല്‍സരത്തില്‍ ലിവര്‍പ്പൂള്‍ ഫ്ലെമങ്കോയെ എതിരിലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

 

മല്‍സരശേഷം ഫിലിപ് ലൂയിസുമായി ഞാന്‍ സംസാരിക്കാന്‍ തീരുമാനിച്ചിരുന്നു.അദ്ദേഹം അറ്റ്ലെറ്റിക്കോ മാഡ്രിഡിനൊപ്പം ആയിരുന്നപ്പോൾ ഞാൻ അദ്ദേഹത്തെ വളരെയധികം നിരീക്ഷിക്കുകയും താരത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ അടുത്ത് പോയി ഇത്രയും മികച്ച കരിയര്‍ പൂര്‍ത്തിയാക്കിയതിന് ആശംസ അറിയിക്കാന്‍ ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറയുന്നു ഞാന്‍ ആണ് ലോകത്തിലെ  മികച്ച ലെഫ്റ്റ് ബാക്ക് എന്ന്.അദ്ദേഹം അങ്ങനെ പറഞ്ഞത് എനിക്ക് മറ്റെന്തിനെക്കായിലും വലുതാണ്.”റോബര്‍ട്ട്സണ്‍ വെളിപ്പെടുത്തി.

Leave a comment