താളം കണ്ടെത്തി കോമാന്
ഇന്നലെ നടന്ന ജിറോനയുമായുള്ള മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാഴ്സക്ക് വിജയം.ബാഴ്സ ഗോളുകള്‍ സ്കോര്‍ ചെയ്തത് ലയണല്‍ മെസ്സി,കുട്ടിഞ്ഞോ എന്നിവര്‍ ആണ്.ജിറോണയുടെ ആശ്വാസ ഗോള്‍ നേടിയത് സാമുവല്‍ സൈസ് ആണ്.ആദ്യ പകുതിയില്‍ കോമാന് ഇറക്കിയ ടീം സന്തുലിതം ആയിരുന്നു.മെസ്സി,കുട്ടിഞ്ഞോ,ഗ്രീസ്മാന് എന്നിവരെ ഒരു സിസ്റ്റത്തിന് കീഴില്‍ കളിപ്പിക്കാന്‍ അദ്ദേഹത്തിന് ആയി.
എടുത്ത് പറയേണ്ടത് യുവ താരമായ ട്രിങ്കാവോയുടെ പ്രകടനം ആണ്.അദ്ദേഹമാണ് കുട്ടിഞ്ഞോ നേടിയ ഗോളിന് അസിസ്റ്റ് നല്‍കിയത്.മെസ്സിയുടെ ഒപ്പം നല്ല കോമ്പിനേഷനുകള്‍ വരുത്താന്‍ ട്രിങ്കാവോന് കഴിയുന്നു.മെസ്സി ആദ്യ ഗോള്‍ നേടാന്‍ ട്രിങ്കാവോന് നല്കിയ പാസ്സ് അതിനു ഒരു ഉദാഹരണം ആണ്.60 ആം മിനുട്ടില്‍ കോച്ച് രണ്ടാം ടീമിനെ ഇറക്കുകയും അതിനു ശേഷം ഗോളൊന്നും അവര്‍ നേടിയിട്ടില്ല.