സ്വിസ് താരത്തെ സൈന്‍ ചെയ്തെന്ന് ഇന്റര്‍ മിലാന്
അഞ്ചുവർഷത്തെ കരാറിൽ എഫ്സി ലുസേര്നില് നിന്നും ഡാരിയൻ മെയിൽസിനെ സൈന്‍ ചെയ്തതായി ഇന്റർ മിലാന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.സ്വിറ്റ്സര്‍ലാന്റ് വംശജനായ സ്വിസ് സ്ട്രൈക്കർ ഈ വേനൽക്കാലത്ത് ഇന്ററിലേക്ക് പോയേക്കും എന്നാല്‍ താരത്തിനു വേണ്ടി ഇന്റര്‍ കരുതി വച്ചിരിക്കുന്നത് ഒരു ലോണ്‍ മൂവ് ആണ്.അടുത്ത സീസണ് വേണ്ടി മാത്രം ഇറ്റാലിയന്‍ ക്ലബ് ആയ ജെനോവയ്ക്ക് വേണ്ടി താരത്തിനെ ലോണില്‍ കൊടുത്തേക്കും.
സ്വിസ് സൂപ്പർ ലീഗിലെ 19 മത്സരങ്ങൾക്ക് ശേഷമാണ് എഫ്സി ലൂസേര്‍നില്‍ നിന്നുള്ള 4 മില്യണ്‍ ട്രാന്‍സ്ഫര്‍ തുകക്ക് താരം ഇന്റര്‍ മിലാനില്‍ എത്തുന്നത്.കഴിഞ്ഞ സീസണില്‍ 1 ഗോളും 4 അസിസ്റ്റുകളും നേടി അദ്ദേഹം.ഇന്നലെ ഇന്റര്‍ മിലാന് ലുഗാനോക്കെതിരെ നടന്ന ഫ്രന്റ്ലി മല്‍സരത്തില്‍ എതിരിലാത്ത അഞ്ചു ഗോളിന് വിജയം കണ്ടു.