ആദ്യ വിജയം തേടി പിഎസ്ജി
നിലവിലെ ചാമ്പ്യന്മാരായ പിഎസ്‌ജി 2020/21 ലിഗ് 1 സീസണിലെ ആദ്യ വിജയം നേടാന്‍ എഫ്‌സി മെറ്റ്സിനേ നേരിടും.2020/21 ലിഗ് 1 കാമ്പെയ്‌നിലെ രണ്ട് റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോള്‍ നിലവിലെ ചാമ്പ്യൻമാരായ പാരീസ് സെന്റ് ജെർമെയ്ൻ പതിനെട്ടാം സ്ഥാനത്താണ്.അതായത് റെലഗേഷന്‍ സോണില്‍.കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും എതിരിലാത്ത ഒരു ഗോളിനാണ് തോറ്റത്.
കഴിഞ്ഞ മല്‍സരത്തില്‍ റെഡ് കാര്ഡ് ലഭിച്ച നേയ്മര്‍,ലിയാന്‍റ്റോ പരഡേസ്,ലെവിന്‍ കുര്‍സാവ എന്നിവര്‍ ഇന്നതെ മല്‍സരത്തില്‍ ഉണ്ടാകില്ല.കോവിഡ് മൂലം ഐസോലേഷനില്‍ കഴിയുന്ന കൈലിയാന്‍ എമ്പാപ്പെ,കെയിലര്‍ നവാസ്,മാര്‍കിന്യോസ്,മൌറോ ഇകാര്‍ഡി ഇന്നതെ മല്‍സരത്തില്‍ ഉണ്ടാകുമോ എന്ന കാര്യവും സംശയമാണ്.ഇന്ന് ജര്‍മന്‍ യുവതാരമായ ജൂലിയന്‍ ഡ്രാക്സ്ലര്‍ ആദ്യ ഇലവനില്‍ കളിച്ചേക്കും.എതിരാളികള്‍ ആയ മെറ്റ്സും ഇതുവരെ ഈ സീസണില്‍ വിജയം നേടിയിട്ടില്ല.