ഞാനും മെസ്സിയുമായി പ്രശ്നം ഒന്നുമില്ല എന്ന് കോമാന്‍
താനും ലയണൽ മെസ്സിയും തമ്മിൽ തർക്കമില്ലെന്ന് ബാഴ്‌സലോണ മാനേജർ റൊണാൾഡ് കോമാൻ പറഞ്ഞു.കരാറിന്റെ അവസാന സീസണിൽ പ്രവേശിച്ച മെസ്സി പുതിയ സീസണിന് മുന്നോടിയായി ബാഴ്‌സയിലേക്ക് മടങ്ങിയെത്തിയിരുന്നു.
ഫോക്സ് സ്പോര്‍ട്ട്സ് നടത്തിയ അഭിമുഘത്തില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞത് ഇങ്ങനെ “”അത് പ്രധാനമായും മെസ്സിയും ക്ലബും തമ്മിലുള്ള പോരാട്ടമായിരുന്നു. അതിനുശേഷം ഞാൻ മെസ്സിയുമായി സംസാരിച്ചു, ഞങ്ങൾ പതിവുപോലെ തുടരും.ഇപ്പോൾ പുതിയ സീസണിലേക്ക് പ്രവർത്തിക്കുകയാണ്, ഞങ്ങൾ ഈ ഗ്രൂപ്പുമായി ലക്ഷ്യം നേടാന്‍ പ്രയത്നിക്കുന്നു.അതിനു വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആണ് ഞങ്ങള്‍.”കോമാന്‍ തന്‍റെ ശിഷ്യന്‍ ആയ മെംഫിസ് ഡീപെയേ ബാഴ്സയിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ ആ ഡീല്‍ നടക്കന്‍ സാധ്യത ഇല്ല.കൊറോണ മൂലം ക്ലബിന്‍റെ സാമ്പത്തികം തകര്‍ന്നിരിക്കുകയാണ്.