ബോക്സില്‍ ഫിര്‍മിഞ്ഞോ വിയര്‍ക്കുന്നു എന്ന് ജോൺ ആൽഡ്രിഡ്ജ്
റോബർട്ടോ ഫിർമിനോയുടെ പോരായ്മകള്‍ ലിവർപൂളിനെ മറ്റൊരു സ്‌ട്രൈക്കറുടെ ട്രാൻസ്ഫർ മാർക്കറ്റിലേക്ക് തിരികെ നയിക്കുകയാണെന്ന് ജോൺ ആൽഡ്രിഡ്ജ് അവകാശപ്പെടുന്നു, മുൻ റെഡ്‌സ് ടിമോ വെർണറെ സൈന്‍ ചെയണമായിരുന്നു എന്ന അഭിപ്രായത്തിൽ മുന്‍ ലിവര്‍പ്പൂള്‍ താരം ഉറച്ച് നില്‍ക്കുകയും ചെയ്തു.യൂർഗൻ ക്ലോപ്പിന് ജർമ്മനി താരമായ വെര്‍ണറുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം ചെൽസിയിലേക്ക് മാറി.
കഴിഞ്ഞ സീസണില്‍ നിന്നും ഈ സീസണിലേക്ക് ആകര്‍ഷകമായ ഒരു സൈനിങ് പോലും ലിവര്‍പ്പൂള്‍ നടത്തിയിട്ടില്ല.ക്ലോപ്പിന്റെ ടീമിൽ ഇടം നേടിയ പുതിയ ഏക കളിക്കാരൻ ഗ്രീക്ക് ലെഫ്റ്റ് ബാക്ക് കോസ്റ്റാസ് സിമിക്കാസാണ്.ഫിര്‍മിഞ്ഞോ മിഡ് ഫീല്‍ഡില്‍ മികച്ച രീതിയില്‍ കളിക്കുന്നു എന്നും ബോക്സില്‍ താരം കളി മറക്കുന്നു എന്നും ജോൺ ആൽഡ്രിഡ്ജ് ലിവര്‍പ്പൂള്‍ എക്കോയോട് പറഞ്ഞു.






































