European Football Foot Ball Top News

ചെല്‍സി താരത്തിനെ ആവശ്യപ്പെട്ട് യൂറോപ്യന്‍ ചാമ്പ്യന്മാര്‍

September 15, 2020

ചെല്‍സി താരത്തിനെ ആവശ്യപ്പെട്ട് യൂറോപ്യന്‍ ചാമ്പ്യന്മാര്‍

ചെൽസി താരത്തിനെ ലക്ഷ്യമിട്ട് ബയേൺ മ്യൂണിക്ക്.സ്കൈ സ്പോർട്ടിന്റെ കണക്കനുസരിച്ച് ചെൽ‌സിയുടെ കാലം ഹഡ്‌സൺ-ഒഡോയിയെ നിരവധി മുൻ‌നിര യൂറോപ്യൻ ക്ലബ്ബുകൾ വായ്പയെടുക്കാൻ ആഗ്രഹിക്കുന്നു.എന്നാല്‍ ഇവരുടെ ഇടയില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് മ്യൂണിക്ക് ആണത്രേ.

 

19 കാരനായ വിംഗറിനായി ബയേൺ,യുവന്‍റസ്,ആര്‍ബി ലേപ്സിഗ് എന്നിവര്‍ ആണ് രംഗത്ത് ഉള്ളത്.ബയേൺ ഇതിന് മുന്നേയും താരത്തിന് വേണ്ടി ചെല്‍സിയെ സമീപിച്ചിട്ടുണ്ട് .അവരുടെ ലോണ്‍ താരമായിരുന്ന ഇവാന്‍ പെരിസിച്ച് ഇന്‍റര്‍ മിലാനിലേക്ക് തിരിച്ച് പോയതോടെ ആണ് ബയേൺ കാലം ഹഡ്‌സൺ-ഒഡോയിയെ ടീമില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.കഴിഞ്ഞ സീസണ് മദ്ധ്യേ അവര്‍ ലിറോയ് സാനെയേ സൈന്‍ ചെയ്തിരുന്നു അതിനാല്‍ പുതിയ താരത്തെ എങ്ങനെ അവര്‍ വിനിയോഗിക്കും എന്നത് കണ്ടറിയണം.

Leave a comment