മുന്‍ മ്യൂണിക്ക് പ്രസിഡന്റിനെതിരെ അലബ
ഓസ്ട്രിയന്‍ ഏജന്റിനു പിരാനയുടെ അത്യാഗ്രഹം ഉണ്ടെന്ന് മുൻ ബയേൺ മ്യൂണിക്ക് പ്രസിഡന്റ് പറഞ്ഞതിനെ തുടർന്ന് ഡേവിഡ് അലബ ഉലി ഹോനെസിനെതിരെ തിരിച്ചടിച്ചു.2008 ൽ അക്കാദമിയിൽ ചേർന്നതിനുശേഷം അലബ ക്ലബ്ബിൽ ഉണ്ട്, 2010 ൽ ആദ്യ ടീമിലേക്ക് കയറിയത്തിന് ശേഷം ക്ലബ്ബിന്റെ ബാക്ക്ലൈനിന്റെ ഒരു പ്രധാന ഭാഗമായി അദ്ദേഹം മാറി.ബവേറിയയിൽ ഒൻപത് ബുണ്ടസ്ലിഗ കിരീടങ്ങൾ നേടി ഓസ്ട്രിയൻ ക്ലബ്ബിനായി ആകെ 437 മത്സരങ്ങൾ കളിച്ചു.
അലബയുടെ പ്രതിനിധികൾ പ്രതിവർഷം 30 മില്യൺ ഡോളർ ആവശ്യപ്പെടുന്നുണ്ടെന്നും ഇത് അദ്ദേഹത്തെ ബയേണിന്റെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന കളിക്കാരനാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു ഇതിനെല്ലാം കാരണം അലബയുടെ ഏജന്റ് ആയ പിനി സഹാവി ആണെന്ന് ഉലി ഹോനെസ് വെളിപ്പെടുത്തിയിരുന്നു.ഇതെല്ലാം ഹോനെസ് നുണ പറയുന്നത് ആണെന്നും തന്നെ ഇത് വല്ലാതെ ഞെട്ടിച്ചെന്നും അലബ വെളിപ്പെടുത്തി.






































