വിജയത്തോടെ തുടങ്ങി ലംപാര്‍ഡും പിള്ളേരും
പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രൈട്ടനെ തറപ്പറ്റിച്ച് ചെല്‍സി.ഈ സമ്മറില്‍ മികച്ച സൈനിങ് നടത്തിയ ചെല്‍സിയുടെ അറഞ്ഞേറ്റം ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.ചെല്‍സിക്ക് വേണ്ടി ജോര്‍ജിഞ്ഞോ,റീസ് ജയിംസ്,കര്‍ട്ട് സൌമ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബ്രൈട്ടന്റെ ആശ്വാസ ഗോള്‍ നേടിയത് ലിയാണ്‍ഡ്രോ ട്രോസാര്‍ഡ് ആണ്.
മല്‍സരത്തിന്റെ 21 ആം മിനുട്ടില്‍ ടിമോ വെര്‍ണരെ ബ്രൈട്ടന് ഗോള്‍ കീപ്പര്‍ ഫൌല്‍ ചെയ്തതോടെ ലഭിച്ച പെനാല്‍ട്ടിയില്‍ ആദ്യ ഗോള്‍ നേടി ജോര്‍ജിഞ്ഞോ ചെല്‍സിയെ മല്‍സരത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി.രണ്ടാം പകുതിയില്‍ ഗോള്‍ നേടി ബ്രൈട്ടന് ട്രോസാര്‍ഡ് സമനില നേടി കൊടുത്തെങ്കിലും തൊട്ടടുത്ത നിമിഷത്തില്‍ റീസ് ജയിംസ് ചെല്‍സിക്ക് ലീഡ് തിരികെ നല്കി.66 മിനുട്ടില്‍ കര്‍ട്ട് സൌമയുടെ ഗോളും കൂടി ആയതോടെ ചെല്‍സിയുടെ ആദ്യ വിജയം പൂര്‍ണം.