ആൻസെലോട്ടിയുടെ സംരക്ഷണം ജെയിംസിന് തുണയാകുമ്പോൾ !!
ജെയിംസിന്റെ നല്ല നാളുകളിൽ കൂടുതൽ കാർലോ ആൻസിലോട്ടിയുടെ കീഴിലായിരുന്നു. മോണോകോയിൽ നിന്നും മാഡ്രിഡ് മാനേജറായിരുന്ന നേരം ജെയിംസിനെ സാന്റിയാഗോയിൽ എത്തിച്ചു. അവിടെ നിന്നും ബയണിൽ പോയപ്പോൾ കൂടെ കൂട്ടി.
ഇന്നിപ്പോ പ്രീമിയർ ലീഗിൽ എവേർട്ടണിന്റെ പരിശീലകന്റെ വേഷത്തിൽ വന്നപ്പോൾ മൂന്നാം തവണയും കാർലോ ജെയിംസിന്റെ കാലുകളിലെ ചടുല നീക്കങ്ങളെ വിശ്വാസമർപ്പിച്ച് കൂടെ കൂട്ടിയത്.
കോച്ചിന്റെ വിശ്വാസം പൂർണമായും നിറവേറ്റി ഇന്നത്തെ മത്സരത്തിൽ മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കാൻ ഗോൾഡൻ ബോയ്ക്ക് കഴിയുകയും ചെയ്തു.
കൂടെ അലൻ കൂടി എത്തിയപ്പോൾ മികച്ച പ്രകടനം കാഴ്ച്ച വെക്കാനും ജയം സ്വന്തമാക്കാനും കഴിഞ്ഞു. അലക്സിസ് സാഞ്ചെസിനു ശേഷം അരങ്ങേറ്റ മത്സരത്തിൽ 5 അവസരങ്ങൾ സൃഷ്ടിച്ച കളിക്കാരനായി താരം മാറി. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എവെർട്ടൻ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയിരുന്നു.
എവേർട്ടന്റെ ജേഴ്സിയിൽ പരിചയകുറവ് തെല്ലും കാണിക്കാതെ നന്നായി കളിച്ചത് കാണുമ്പോൾ ഓരോ മാഡ്രിഡ് ആരാധകരുടെയും മനസ് നിറഞ്ഞു കാണും. കാരണം അവസരങ്ങൾ കുറയുന്നനേരം ബെഞ്ചിന്റെ മൂലയിൽ ഇരിക്കേണ്ടി വന്നപ്പോഴും മികച്ച കളിക്കാരുടെ സാനിദ്ധ്യത്തിൽ അവസരം കുറഞ്ഞ നേരം വേറെ ക്ലബ്ബിൽ പോയി നന്നാവട്ടെ എന്നാണ് ഓരോ മാഡ്രിഡ് ആരാധകരും ആഗ്രഹിചത് അത് പോലെ നന്നായി വരും മത്സരത്തിൽ കളിക്കുവാൻ കഴിയട്ടെ.