European Football Foot Ball Top News

ആദ്യ മല്‍സരത്തില്‍ റോബന് പരിക്ക്

September 13, 2020

ആദ്യ മല്‍സരത്തില്‍ റോബന് പരിക്ക്

ആര്യന്‍ റോബന്‍റെ  ഗ്രോനിൻ‌ഗെനിലേക്കുള്ള വൈകാരിക തിരിച്ചുവരവ് ഞായറാഴ്ച അരമണിക്കൂറിലധികം നീണ്ടുനിന്നു,പിന്നീട് താരം  പരിക്കുകളോടെ  മത്സരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.മുൻ നെതർലാൻഡ്‌സ് താരം റോബൻ 2019 ൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിചിരുന്നു എന്നാല്‍ അദ്ദേഹം പണ്ടത്തെ ക്ലബ് ആയ ഗ്രോനിന്‍ഗന് വേണ്ടി കളിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.

 

റോബൻ പിച്ചിൽ 29 മിനിറ്റ് കളിച്ചതിന് ശേഷം ചില അസ്വസ്ഥതകളോടെ ഇരുന്നു,എന്നിട്ട് പകരക്കാരന് വേണ്ടി ചോദിച്ചു.ഒടുവിൽ ടോമാസ് സുസ്‌ലോവ് പകരക്കാരനായി വന്നു.ക്ലബിന് കോവിഡ് 19 മൂലം വരാന്‍ പോകുന്ന പ്രശ്നങ്ങള്‍ തീര്‍പ്പാക്കാന്‍ വേണ്ടിയുമാണ് താരം ക്ലബിന് വേണ്ടി സൈന്‍ ചെയതത്.ഈ ഏറെഡിവൈസ് സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഗ്രോനിന്‍ഗന് തിരിച്ചടികള്‍ നേരിടേണ്ടി വന്നു.പി‌എസ്‌വിക്കെതിരെ ആണ് ഗ്രോനിന്‍ ഗന് ആദ്യ മല്‍സരത്തിന് ഇറങ്ങിയത്.

Leave a comment